ഓ മെെ ​ഗോഡ് … പിങ്ക് ഉടുപ്പിൽ അതീവ സുന്ദരിയായി ബാർബി ഡോളിനെ പോലെ മഷൂറ; ബർത്തഡേ ഫങ്ങ്ഷൻ ആഘോഷമാക്കി ബഷീർ ബഷിയും കുടുംബവും

ഏറെ പ്രേക്ഷക പ്രീതി നേടിയ ബി​ഗ് ബോസിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ് ബഷീർ ബഷി. ബിഗ് ബോസ് താരം, യു ട്യൂബർ, മോഡൽ, അഭിനേതാവ് എന്നിങ്ങനെ എല്ലാത്തിലും സജീവമായ ബഷീർ, മാതൃകാ ഭർത്താവ് എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത്. സുഹാന, മഷൂറ എന്നിങ്ങനെയാണ് ബഷീർ ബഷിയുടെ ഭാര്യമാരുടെ പേരുകൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരകുടുംബത്തിന് വളരെ വലിയ സ്ഥാനം തന്നെയാണ് ആരാധകർ

നൽകുന്നത്. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം തന്റെ രണ്ടു ഭാര്യമാരെപ്പറ്റി പറഞ്ഞതോടെ ആരാധകർക്ക് അത്ഭുതമായി മാറുകയായിരുന്നു. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും ബഷീറും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായി മാറി. കുടുംബത്തിലെ എല്ലാവർക്കുംയൂട്യൂബ് ചാനലുള്ളതിനാൽ വീട്ടിലെ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കുന്നതിൽ താര കുടുംബം

കുറവ് കാണിക്കാറില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരവും കുടുംബവും ഇപ്പോൾ പങ്കിട്ടിരിക്കുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ രണ്ടാം ഭാര്യയായ മഷൂറയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് ബഷീർ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കു വേണ്ടി പങ്കു വെച്ചിരിക്കുന്നത്. പിങ്ക് ഉടുപ്പിൽ അതീവ സുന്ദരിയായി ബാർബി ഡോളിനെ പോലെയാണ് മഷൂറ വീഡിയോയിലുള്ളത്. ബർത്തഡേ

ഫങ്ങ്ഷനിടയ്ക്ക് കേക്ക് മുറിച്ച് എല്ലാവർക്കും കൊടുക്കുന്ന മഷൂറ കേക്കിനുള്ളിൽ ഒളിപ്പിച്ച ​ഗിഫ്റ്റ് കണ്ട് അത്ഭുതപ്പെടുകയും ഓ മെെ ​ഗോഡ് എന്നു പറഞ്ഞു കൊച്ചു കുട്ടിയെ പോലെ തുള്ളിച്ചാടുകയും ചെയ്യുന്നുണ്ട്. വീഡിയോ ക്ഷണനേരം കൊണ്ടു തന്നെ സോഷ്യൽ മീഡിയായിൽ വെെറലായിക്കഴിഞ്ഞു. ബഷീർ ബഷിയെ പോലെ തന്നെ മഷൂറയ്ക്കും ആരാധകർ ഏറെയാണ്. കുട്ടിത്തം നിറഞ്ഞ വർത്തമാനവും ചിരിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ബെർത്ഡേയ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

You might also like