ബിഗ്‌ബോസിൽ പ്രണയം മൊട്ടിട്ടു. തന്റെ ക്രഷ് തുറന്നുപറഞ്ഞ് ബ്ലെസ്ലി. പ്രണയം സ്വീകരിച്ച് ദിൽഷ.|Bigg Bose today episode april 8.

ബിഗ്ഗ്‌ബോസ് മലയാളം ആദ്യസീസണെക്കുറിച്ച് പറയുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ ആദ്യം കടന്നുവരുന്ന ഒന്നാണ് പേർളി-ശ്രീനിഷ് പ്രണയം. ആദ്യമൊക്കെ ഗെയിമിൽ ജയിക്കാനുള്ള വെറുമൊരു സ്ട്രാറ്റജി മാത്രമാണ് അതെന്ന് തെറ്റിദ്ധരിക്കപ്പെട്ടെങ്കിലും ഷോയിൽ നിന്നും പുറത്തിറങ്ങിയ പേർളിയും ശ്രീനിയും വിവാഹിതരാവുകയായിരുന്നു. ഇപ്പോഴിതാ ബിഗ്ഗ്‌ബോസ് നാലാം സീസണിൽ വീണ്ടും ഒരു പ്രണയത്തിന് മൊട്ടിടുകയാണ്. സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് ബ്ലെസ്സ്ലി. ബ്ലെസ്ലിയാണ് തന്റെ മനസ്സിൽ തോന്നിയ ക്രഷ് തുറന്നുപറയാനുള്ള

ധൈര്യം കാണിച്ചിരിക്കുന്നത്. ദിൽഷയോട് ബ്ലെസ്ലിക്ക് തോന്നിയ ക്രഷ് തുറന്നുപറഞ്ഞത് ബിഗ്ഗ്‌ബോസ് ആരാധകർക്കിടയിലും ചർച്ചയായിരിക്കുകയാണ്. ദിൽഷക്ക് വീട്ടുകാരോടുള്ള സ്നേഹവും അടുപ്പവുമാണ് തന്നെ ഏറെ ആകർഷിച്ചതെന്നാണ് ബ്ലെസ്സ്ലി പറയുന്നത്. തനിക്ക് ഇത്രത്തോളം വീട്ടുകാരോട് ഇന്റിമസി ഉണ്ടായേക്കില്ല. ഇപ്പോൾ മനസ്സിൽ തോന്നിയത് പറഞ്ഞുവെന്നേയുള്ളൂവെന്നും എപ്പോഴത്തേക്കും ഉള്ള ഒന്നാകുമോ ഇതെന്ന് അറിയില്ല എന്നുമാണ് ബ്ലെസ്‌ലി പ്രതികരിച്ചത്. ബ്ലെസ്സ്ലി പറഞ്ഞത് അതേ രീതിയിൽ തന്നെ താൻ മനസിലാക്കുന്നു എന്നാണ് ദിൽഷയുടെ പ്രതികരണം.

മനസിൽ എന്ത് തോന്നുന്നുവോ അത് മറച്ചുവെക്കാതെ തുറന്നുപറയുന്നത് തന്നെയാണ് നല്ലത്, എന്നാൽ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്നത് മാത്രമാണ് പ്രധാനം, ഇങ്ങനെയാണ് ദിൽഷ കൂട്ടിച്ചേർത്തത്. ഈ സീസണിലെ ശക്തരായ രണ്ട് മത്സരാർത്ഥികളാണ് ബ്ലെസ്ലിയും ദിൽഷയും. ഇവരുടെ പ്രണയം ഷോയെ എത്രത്തോളം ബാധിക്കുമെന്ന സംശയം പ്രേക്ഷകർ ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്. അതേ സമയം ബിഗ്ഗ്‌ബോസ് വീട്ടിനകത്ത് ഡോക്ടർ റോബിൻ നടത്തുന്ന ഇടപെടലുകളും അദ്ദേഹത്തിന്റെ ഗെയിം രീതികളും വൻ ചർച്ചകൾക്ക് കാരണമാകുന്നുണ്ട്. മറ്റൊരു രജിത്ത് കുമാറാകാനാണോ

ഡോക്ടർ റോബിന്റെ ശ്രമം എന്ന് ബിഗ്ഗ്‌ബോസ് ആരാധകർ തന്നെ ചോദിക്കുന്നുണ്ട്. ബിഗ്ഗ്‌ബോസിലെത്തുന്നതിന് മുൻപ് റോബിൻ പറഞ്ഞിരുന്നത് താൻ ഷോയിലേക്ക് വരുന്നതിന് മുന്നോടിയായി ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല എന്നാണ്. എന്നാൽ ആ വാദങ്ങളെ പൊളിച്ചെഴുതും വിധം ഒരു ചോദ്യം കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ എറിഞ്ഞുകൊടുത്തിരുന്നു. താൻ ഷോ അരച്ചുകലക്കികുടിച്ചിട്ടാണ് വന്നതെന്ന് മറ്റുള്ളവർക്ക് തോന്നുന്നുവെങ്കിൽ അവരെക്കൊണ്ട് അങ്ങനെ തോന്നിക്കുന്നതാണ് എന്റെ ഗെയിം സ്ട്രാറ്റജി എന്നാണ് ഡോക്ടർ മറുപടി നൽകിയത്.| |Bigg Bose today episode april 8.

You might also like