കുഞ്ഞ് വരാൻ ദിവസങ്ങൾ മാത്രം, വിവാഹം ആഘോഷമാക്കാൻ പറ്റാത്തതിനാൽ അനിയത്തിയുടെ ബേബി ഷവർ ആഘോഷമാക്കി മൃദുല, യുവ എവിടെ എന്ന് തിരക്കി ആരാധകർ!

English English Malayalam Malayalam

മലയാളികളുടെ ഇഷ്ട താരജോഡികളാണ് മൃദുല വിജയും യുവി കൃഷ്ണയും. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ സംവൃതയായി കുടിയേറിയ താരമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയ താരമായ വ്യക്തിയാണ് യുവി. സീരിയൽ മേഖലയിൽ ആണ് ഇരുവരും പ്രവർത്തിക്കുന്നതെങ്കിലും പ്രണയ

വിവാഹമായിരുന്നില്ല. ഇരുവരുടേയും കെമിസ്ട്രി കണ്ട് പലപ്പോഴും നിരവധി പേർ പ്രണയ വിവാഹമായിരുന്നോ എന്ന് താരങ്ങളോട് ചോദിക്കാറുണ്ട് എങ്കിലും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആയിരുന്നു എന്നാണ് ഇരുവരുടെയും മറുപടി അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരദമ്പതികൾ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ക്ഷണ നേരം കൊണ്ട് ആരാധകർ ഏറ്റ് എടുക്കാറുണ്ട്. അത്തരത്തിൽ പങ്കു

വെച്ചിരിക്കുന്ന വീഡിയോയും ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. മൃദുലയുടെ അനിയത്തി പാർവതിയുടെ ബേബിഷവർ ചിത്രങ്ങളാണ് താരം പങ്കു വച്ചിട്ടുള്ളത്. വളരെ അധികം സന്തോഷത്തോടെ കുഞ്ഞ് അതിഥിക്കായി കാത്തിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് മൃദുല അനിയത്തിയുടെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് വീഡിയോ പിന്നാലെ വരും എന്നും അറിയിച്ചിട്ടുണ്ട്. ചേച്ചിയെ

പോലെ തന്നെ അഭിനയ രംഗത്ത് സജീവമായിരുന്ന പാർവതി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന കുടുംബ വിളക്ക് എന്ന് സീരിയലിൽ അഭിനയിക്കവേയായിരുന്നു വിവാഹിതയായത്. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു പാർവതി വിവാഹം ചെയ്തത്. സീരിയലിലെ ക്യാമറാമാനായ അരുണിനെയാണ് വിവാഹം ചെയ്തത്. ഏറെ നാളുകൾക്ക് ശേഷമാണ് പാർവതിയേയും അരുണിനേയും ഇരു വീട്ടുകാരും സ്വീകരിച്ചത്. ഇപ്പോൾ ഇരുവരും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. അനിയത്തിയുടെ ബേബിഷവർ മൃദുലയും വീട്ടുകാരും ചേർന്ന് ആഘോഷമാക്കിയതിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ വഴി പുറത്ത് വന്നത്.

You might also like