എന്റെ ഹൃദയം മുഴുവൻ ഒറ്റ ഫ്രെയിമിൽ 😍😍 കോഹ്ലിയുടെയും കുഞ്ഞിന്റെയും മനോഹര ചിത്രം പങ്കുവെച്ച് അനുഷ്ക💗💓

ബോളിവുഡ് സിനിമാ ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള താര ദമ്പതികളാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും. 2017 ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ കഴിഞ്ഞ ജനുവരിയിലാണ് ഇരുവർക്കും കുഞ്ഞു പിറന്നത്. വാമിക എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. കുഞ്ഞു പിറന്നതിന്റെയും പേരിട്ടതിന്റെയുമൊക്കെ വിശേഷങ്ങൾ ഇരുവരും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരുന്നെങ്കിലും

കുഞ്ഞുവാമികയുടെ മുഖം കാണുന്ന ചിത്രങ്ങളൊന്നും ഇതുവരെയും ആരാധകരുമായി പങ്കിട്ടിട്ടില്ല. കുഞ്ഞിന്റെ മുഖം കാണിക്കാത്ത ചിത്രങ്ങളാണ് സാധാരണയായി ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കിടാറ്. ഇപ്പോഴിതാ മറ്റൊരു മനോഹര ചിത്രം കൂടി അനുഷ്ക തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുകയാണ്. കുഞ്ഞിനൊപ്പം കളിയ്ക്കുന്ന കോഹ്ലിയുടെ ഒരു ക്യൂട്ട് ചിത്രമാണ് അനുഷ്ക പങ്കുവച്ചിരിക്കുന്നത്. എന്റെ ഹൃദയം മുഴുവൻ ഒറ്റ ഫ്രെയിമിൽ എന്ന

കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പതിവുപോലെ ഈ ചിത്രത്തിലും കുഞ്ഞിന്റെ മുഖം കാണിച്ചിട്ടില്ല. നിരവധി ആരാധകർ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ടെങ്കിലും കുഞ്ഞുവാമികയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോഴും. താരങ്ങളായ രൺവീർ കോപ്പും കാജൽ അഗർവാളും ഉൾപ്പെടെയുള്ളവർ അനുഷ്കയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.


കഴിഞ്ഞദിവസങ്ങളിൽ quarantine ൽ കഴിയുന്ന കോഹ്‌ലിയുടെ ചിത്രങ്ങളും അനുഷ്ക ഇൻസ്റ്റാ ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വിരാട് കോഹ്ലിയും അനുഷ്കയും ഇപ്പോൾ യുഎഇ യിൽ ആണ് ഉള്ളത്. ട്വന്റി ട്വന്റി മത്സരങ്ങൾക്കായി എത്തിയതാണ് ഇരുവരും. വിവാഹത്തിനുശേഷവും സിനിമാ രംഗത്ത് സജീവമാണ് അനുഷ്ക. അഭിനയത്തിനു പുറമേ ഇപ്പോൾ പ്രൊഡ്യൂസർ വേഷത്തിലും തിളങ്ങി നിൽക്കുകയാണ് താരം. ഷാരൂഖ് ഖാൻ നായകനായ സിറോ യാണ് അനുഷ്ക അവസാനമായ് അഭിനയിച്ച ചിത്രം. പാതാൾ ലോക്, ബുൾ ബുൾ എന്നീ വെബ് സീരീസുകൾ നിർമ്മിച്ചു കൊണ്ടാണ് അനുഷ്ക നിർമാണ രംഗത്തേക്ക് കടന്നുവന്നത്.

You might also like