ഇത് നമ്മുടെ പഴയ അനിഘ തന്നെയോ പതിനേഴാം പിറന്നാൾ ആഘോഷം ആക്കി മാതാപിതാക്കളും സുഹൃത്തുക്കളും നന്ദി അറിയിച്ച് അനിഘ സുരേന്ദ്രൻ

English English Malayalam Malayalam

ബാലതാരമായെത്തി നായിക നിരയിലേക്ക്‌ ഉയർന്ന് വന്ന താരമാണ് അനിഘ സുരേന്ദ്രൻ. മലയാളത്തിലും തമിഴിലും അടക്കം നിരവധി ഭാഷാ ചിത്രങ്ങളിൽ ഇതിനോടകം തന്നെ തന്റേതായ സ്ഥാനം അനിഘ സ്വന്തമാക്കിക്കഴിഞ്ഞു. മലയാളത്തിൻ്റെ പ്രിയപ്പെട്ട ബാല താരമായിരുന്ന അനിഘ 2007 ൽ പുറത്തിറങ്ങിയ ചോട്ടാ മുംബൈ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറിയത്. പിന്നീട് ആസിഫ് അലി നായകനായ കഥ തുടരുന്നു, അഞ്ച് സുന്ദരികള്‍‍,

യെന്നെ അറിന്താൽ, ഭാസ്ക‍ർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ, വിശ്വാസം തുടങ്ങി തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളുടെ ഭാഗമായി. അടുത്തിടെ ജയലളിതയുടെ ജീവിതം പറഞ്ഞ ക്യൂൻ വെബ് സീരീസിലും അനിഘ അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസമയിരുന്നു താരത്തിന്റെ 17ആം ജന്മദിനം. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നുള്ള ആഘോഷത്തിന്‍റെ ചിത്രങ്ങളും വീഡിയോയും എല്ലാം തന്നെ അനിഘ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ

പേജിലുടെ പങ്കുവെച്ചത്. നിങ്ങൾ തന്ന സ്നേഹത്തിനും ആശംസകൾക്കും ഒരുപാട് നന്ദി എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. വെള്ള ഉടുപ്പിൽ സിമ്പിൾ ആയും അതീവ സുന്ദരിയായും ആണ് കുട്ടി താരം പിറന്നാൾ ആഘോഷത്തിന് എത്തിയത്. അനിഖയുടെ അച്ഛനും അമ്മയും സഹോദരൻ അങ്കിതും ചേർന്നാണ് പതിനേഴാം പിറന്നാളിന്

ഗംഭീര സർപ്രൈസ് പാർട്ടി ഒരുക്കിയത്. അനിഖയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പരിപാടിയിൽ എത്തിയിരുന്നു. പതിനാലു വർഷത്തോളം സിനിമാ ലോകത്തുള്ള അനിഖയുടെ ചെറുപ്പം മുതലുള്ള ചിത്രങ്ങൾ ജന്മദിനാഘോഷ കേക്കിനുള്ളിൽ സർപ്രൈസായി വെച്ചിരുന്നു. മുറിക്കുന്നതിനു മുൻപ് അതിൽനിന്നും തന്റെ ചിത്രങ്ങൾ വലിച്ചെടുക്കുന്ന താരത്തിൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി താരങ്ങളും ആരാധകരും ആണ് താരത്തിന് ആശംസകളുമായി സോഷ്യൽ മീഡിയയിലും അല്ലാതെയും രംഗത്തെത്തിയത്.

You might also like