ഞെട്ടണ്ട !! ഇന്റീരിയറും എക്സ്റ്റീരിയറും ഉൾപ്പെടെ വെറും 10 ലക്ഷം രൂപ മാത്രം

English English Malayalam Malayalam

വീട് നിർമാണം ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും വലിയ ഒരു ബാധ്യത തന്നെയാണ്. എന്നാൽ നല്ല ഒരു ഡിസൈനറെ നമുക്ക് ലഭിക്കുകയാണെങ്കിൽ നമ്മുടെ സ്ഥലത്തിനും ബഡ്ജറ്റിനും അനുയോജ്യമായ രീതിയിൽ മനോഹരമായ വീടുകൾ പണിയുവാൻ സാധിക്കും. അത്തരത്തിൽ ഏറെ മനോഹരമായ എന്നാൽ സാധാരണക്കാരന് കൈപ്പിടിയിൽ ഒതുങ്ങുന്ന ഒരടിപൊളി വീടിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെട്ടാലോ?

ഇന്റീരിയറും എക്സ്റ്റീരിയറും ഉൾപ്പെടെ ഈ വീടിന് ആകെ വന്നിരിക്കുന്ന ചിലവ് 10 ലക്ഷം രൂപ മാത്രമാണ്. കേവലം 90 ദിവസം കൊണ്ട് നിർമിച്ചിരിക്കുന്ന ഈ വീട് കേരളം ട്രഡീഷണൽ രൂപഭംഗി നിലനിർത്തിക്കൊണ്ടാണ് ഈ വീട് പണി പൂർത്തീകരിച്ചിരിക്കുന്നത്. കോൺക്രീറ്റിന് പകരം ട്രസ് റൂഫ് ചെയ്തു ഓടുകളാണ് റൂഫിൽ വിരിച്ചിരിക്കുന്നത്. പതിനഞ്ചു വര്ഷം വരെ ഓടിന്റെ നിറത്തിന് ഒരു കോട്ടവും സംഭവിക്കുകയില്ല.

ഈ വീടിന്റെ ഉള്ളിലേക്ക് കയറുന്നതിനായി സ്റ്റെപ്പുകളും കൂടാതെ സൈഡിലായി റമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ലിവിങ് സ്‌പേസിനും ഡൈനിങ്ങ് ഏരിയക്കും മധ്യത്തിലായാണ് രണ്ടു ബെഡ്റൂമുകളിലേക്കുമുള്ള വാതിൽ. ലിവിങ് ഏരിയക്ക് സമീപമായാണ് മാസ്റ്റർ ബെഡ്‌റൂം. രണ്ടു ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ബാത്രൂം ഉൾപ്പെടുത്തുവാൻ ഡിസൈനർ ശ്രദ്ധിച്ചിട്ടുണ്ട്.

അത്യാവശ്യം ചെറിയ ഒരു കുടുംബത്തിന് പെരുമാറുവാൻ സാധിക്കത്തക്ക രീതിയിലുള്ള മനോഹരമായ ഒരു അടുക്കളയാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. സാധാരണക്കാരനെ സംബന്ധിച്ചു അവർക്കനുയോജ്യമായ ഒരു വീടാണിത്. ചൂട് വളരെ കുറവാണ് ഈ വീടിന്. ഇതിന്റെ സ്ട്രക്ചർ ഇന്റർലോക്ക് ബ്രിക്സ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 633 sqft ൽ ആണ് ഈ വീട്. സിറ്ഔട്ട്, ലിവിങ് ഹാൾ, രണ്ടു ബെഡ്‌റൂം, അറ്റാച്ചഡ് ബാത്രൂം, കിച്ചൻ തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. Video Credit : Muraleedharan KV

You might also like