തുണികളും സ്റ്റേഷനറി സാധനങ്ങളും ഉപയോഗിച്ചു നിർമിച്ച എം.എ യൂസഫലി സാറിന്റെ മുഖചിത്രം

ഇന്ത്യക്കകത്തും പുറത്തുമായി നിരവധി സംഭാവനകൾ നൽകിയ ഒരു പ്രമുഖ വ്യക്തിയാണ് എം എ യൂസഫലി. ശ്രീ. എം .എ. യൂസഫലിയ്കക്കുള്ള ആദരവായി കൊടുങ്ങല്ലൂരിലെ സെന്റ്രോ മാളിൽ മുഖചിത്രം തീർത്ത് പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ്‌.

ലോകം മുഴുവന്‍ മാളുകള്‍ ഉള്ള എം എ യൂസഫിയോടുള്ള ആദര സൂചകമായിയാണ് കൊടുങ്ങല്ലൂരിലെ സെന്റ്രോ മാൾ ഇത്തരമൊരു കലാസൃഷ്ടിക്ക് വേദിയൊരുക്കിയത്. തറയില്‍ നിന്ന് പന്ത്രണ്ടടി ഉയരവും ഇരുപത്തഞ്ചടിനീളത്തിലും ആണ് ത്രിമാന ആകൃതിയില്‍ ചിത്രമുണ്ടാക്കിയത്.

തുണികളും സ്റ്റേഷനറി സാധനങ്ങളും ബാഗ്, ചെരുപ്പ് അലങ്കാര വസ്തുക്കള്‍ തുടങ്ങിയ നിരവധി സാധനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഒറ്റനോട്ടത്തില്‍ കുറെ സാധനങ്ങള്‍ അടുക്കി വെച്ചപോലെ തോന്നുമെങ്കിലും, ഒരു കോണില്‍ നിന്ന് നോക്കുമ്പോഴാണ് ചിത്രത്തിന്റെ യഥാര്‍ത്ഥ രൂപം മനസിലാക്കാനാകുക. സുരേഷിന്റെ “നൂറ് മീഡിയങ്ങൾ എന്ന പരമ്പരയിലെ എഴുപതിനാലാമത്തെ കലാസൃഷ്ടിയാണിത്. യുസഫലിയുടെ ചിത്രമൊരുക്കാൻ ഏകദേശം ഒരു രാത്രി മുഴുവൻ പന്ത്രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് പൂർത്തീകരിച്ചത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Yusuffali fans international ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like