ചോറ് ബാക്കിയുണ്ടെങ്കിൽ വെറുതേ കളയല്ലേ… പൊറോട്ടയും ബട്ടർ നാനും മാറി നിൽക്കും… അത്രയ്ക്ക് രുചിയാണ്. | Yamani Rotti Recipe Malayalam

Yamani Rotti Recipe Malayalam : വീട്ടിൽ രാത്രിയിലേക്ക് കൂടി കണക്കാക്കി ചോറ് വയ്ക്കുമ്പോൾ ആയിരിക്കും പുറത്തേക്ക് പോവുന്ന കാര്യം തീരുമാനിക്കുന്നത്. അതും അല്ലെങ്കിൽ ചപ്പാത്തിയോ മറ്റെന്തെങ്കിലും സ്പെഷ്യൽ വിഭവമോ വേണമെന്ന് തീരുമാനിക്കുന്നത് വൈകുന്നേരം ആയിരിക്കും. അപ്പോൾ പിന്നെ ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ കയറ്റുക എന്നത് അല്ലാതെ വേറെ വഴിയില്ല.

ഇങ്ങനെ ഫ്രിഡ്ജിൽ കയറ്റി വയ്ക്കുന്ന ചോറ് പിറ്റേ ദിവസം എടുത്ത് ചൂടാക്കി കൊടുത്താൽ മുഖം ചുളിക്കുന്നവർ ആയിരിക്കും മക്കളും ഭർത്താവും എല്ലാം. അപ്പോൾ പിന്നെ അത്രയും ചോറ് എന്ത് ചെയ്യും? വിഷമിക്കണ്ട. ഈ ചോറ് കളയാതെ നല്ലൊരു പ്രാതൽ വിഭവം ഉണ്ടാക്കാൻ സാധിക്കും. അത്‌ എങ്ങനെ എന്ന് അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക.

പൊറോട്ടയും ബട്ടർ നാനും മാറി നിൽക്കുന്ന ഒരു വിഭവമാണ് യെമാനി റൊട്ടി. ഇത് ഉണ്ടാക്കാനായി ചോറും വെള്ളവും ചേർത്ത് നല്ലത് പോലെ പേസ്റ്റ് ആക്കി അരച്ച് എടുക്കണം. ഒരു ബൗളിൽ മൂന്നു കപ്പ്‌ മൈദ എടുക്കണം. ഇതിലേക്ക് ഉപ്പും അരച്ചു വച്ചിരിക്കുന്ന ചോറും ചേർത്ത് നല്ലത് പോലെ കുഴച്ചെടുക്കണം. ഇതിനെ അര മണിക്കൂർ മാറ്റി വച്ചതിന് ശേഷം വലിയ ഉരുളകൾ ആക്കി എടുക്കണം.

ഓരോ ഉരുളയും ചതുരത്തിൽ പരത്തി എടുത്തതിനു ശേഷം കുറച്ച് എണ്ണയും മൈദയും തൂകിയിട്ട് വീഡിയോയിൽ കാണുന്നത് പോലെ മടക്കണം. ഇതിനെ വീണ്ടും പരത്തിയിട്ട് ചുട്ട് എടുത്താൽ മാത്രം മതി.ചിക്കന്റെയും മട്ടന്റെയും ഒപ്പം കഴിക്കാൻ പറ്റിയ നല്ല അടിപൊളി ഒരു വിഭവമാണ് ഇത്. ഇത് കഴിക്കുന്നവർ ബാക്കി വന്ന ചോറ് ഉപയോഗിച്ച് ഉണ്ടാക്കിയതാണ് എന്ന് പറയുകയേ ഇല്ല.

You might also like