വെറും 2 ചേരുവ മാത്രം മതി.!! ആവിയിൽ ഗോതമ്പ് പൊടി കൊണ്ടൊരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് 😋👌

Whatsapp Stebin

നമ്മുടെ വീടുകളിൽ സ്ഥിരമായി കാണാവുന്ന രണ്ട് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന രുചികരവും ആരോഗ്യകരവുമായ ഒരു സ്നാക്സ് റെസിപ്പി ആണ് ഇത്. ഈ പലഹാരത്തിന് പ്രത്യേകത ബ്രേക്ക്ഫാസ്റ്റ് ആയി മാത്രമല്ല ഈവനിംഗ് സ്നാക്സ് ആയും ഉപയോഗിക്കാമെന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ വിഭവത്തിന് റസിപ്പി പരിചയപ്പെടാം.

ആദ്യമായി ഇതിലേക്ക് ഒരു മസാല കൂട്ട് തയ്യാറാക്കണം. അതിനായി ഒരു ചീനച്ചട്ടി തീയിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ 2 സവാള ഉള്ളി ചെറുതായി അരിഞ്ഞത് ഇടുക. ആവശ്യത്തിന് ഉപ്പ് കൂടി ഇട്ടു നന്നായി വഴറ്റുക. ഉള്ളി വാടി കഴിഞ്ഞാൽ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക. ശേഷം അൽപം മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന്

മുളകുപൊടി, ഒരു ടീസ്പൂൺ കുരുമുളകു പൊടി, ഒരു ടീസ്പൂൺ ഗരംമസാലപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. മസാലക്കൂട്ട് വളരെ മുറുകി ആണ് ഇരിക്കുന്നത് എങ്കിൽ അതിലേക്ക് അല്പം വെള്ളമൊഴിച്ച് സോഫ്റ്റ് ആകാവുന്നതാണ്. ഇനി ഒന്നര ഗ്ലാസ് ഗോതമ്പുപൊടി എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് അൽപം ചൂടുവെള്ളം ഒഴിച്ച് കൊടുത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. ചൂടുവെള്ളം ഒഴിച്ചു

കൊടുക്കുന്നത് അപ്പത്തിന് നല്ല സോഫ്റ്റ് കിട്ടാൻ വേണ്ടിയാണ്. കുഴയ്ക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക വെള്ളം അധികമായി പോകരുത്. ഇനി അത് ചെറിയ ഉരുളകളാക്കി കൊഴുക്കട്ടയിൽ മധുരം നിറയ്ക്കുന്ന അതുപോലെ ഉണ്ടാക്കി വച്ചിരിക്കുന്ന മസാല ഓരോ ഉണ്ടയിലേക്കും നിറയ്ക്കുക. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക. Video credit : She book

Rate this post
You might also like