ഗ്യാസ് ബുക്കിങ് ഇനി വാട്ട്സ്ആപ്പിലൂടെ, ഡിജിറ്റൽ ഗ്യാസ് ബുക്കിങ് ഇനിയെന്തെളുപ്പം…!!

ഗ്യാസ് ബുക്കിങ് ഇനി വാട്ട്സ്ആപ്പിലൂടെ, ഡിജിറ്റൽ ഗ്യാസ് ബുക്കിങ് ഇനിയെന്തെളുപ്പം…!! നമ്മൾ എല്ലാവരും തന്നെ ദിനംപ്രതി ഡിജിറ്റൽ യുഗത്തിലേക്ക് കടക്കുകയാണ്. ഇന്ന് ബാങ്കിങ് മുതൽ കുട്ടികളുടെ ക്ലാസുകൾ വരെ ഓൺലൈൻ ആണ്. ഡിജിറ്റൽ യുഗത്തിന്റെ മാറ്റുരച്ച് ഇനി ഗ്യാസ് ബുക്കിംഗ് ഓൺലൈൻ വഴി നടത്താവുന്നതാണ്. വാട്ട്സ്ആപ്പ് വഴിയാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഇന്ത്യൻ ഗ്യാസ്

ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഒരു വാട്ട്സ്ആപ്പ് മെസ്സേജുവഴി ഇത്തരത്തിൽ നിങ്ങക്ക് ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ വാട്ട്സ്ആപ്പ് വഴി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്ത നമ്പറിൽനിന്നും മാത്രമേ സാധിക്കുകയുള്ളു. നിങ്ങൾ ചെയ്യേണ്ടത് എന്തെന്നാൽ 7588888824 എന്ന നമ്പർ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഫീഡ് ചെയ്തതിനുശേഷം നിങ്ങളുടെ രജിസ്‌ട്രേഡ്

നമ്പറിൽനിന്നും മുകളിൽ പറഞ്ഞ നമ്പറിലേക്ക് REFILL എന്ന് അയക്കുക. നിങ്ങൾ REFILL എന്ന സന്ദേശം അയച്ചതിനുശേഷം നിങ്ങൾക്ക് ഒരു കൺഫോം റിപ്ലൈ വരുന്നതാണ്. ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ ഇപ്പോൾ നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യൻ ഓയിൽ കമ്പനി ആണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. നിങ്ങളുടെ രജിസ്‌ട്രേഡ് നമ്പറിൽനിന്നും മാത്രമേ മെസ്സേജ്

അയക്കേണ്ടത് എന്ന കാര്യം പ്രേത്യേഗം ശ്രദ്ധിക്കുക. ഇന്ത്യൻ ഓയിൽ കമ്പനി ട്വിറ്ററിലൂടെയാണ് ഈ സന്ദേശം എല്ലാവരിലേക്കും അറിയിച്ചിരിക്കുന്നത്. ഇത് തീർച്ചയായും നിങ്ങൾക്ക് വളരെ എളുപ്പവും ഉപകാരപ്രദവുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ട്വിറ്റർ സന്ദേശം ഈ ആർട്ടിക്കിളിനോടുകൂടെ ചേർത്തിട്ടുണ്ട്…

You might also like