മലയാളി പ്രേഷകരുടെ സ്വന്തം വില്ലത്തി അർച്ചന സുശീലൻ വിവാഹിതയായി..വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് അർച്ചന..

വില്ലത്തി കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് അർച്ചന സുശീലൻ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായിരുന്ന മാനസപുത്രി എന്ന സീരിയലിലൂടെയാണ് അർച്ചന അഭിനയരംഗത്തെത്തിയത്. പിന്നീട് മലയാള സീരിയലിലെ പ്രധാന വില്ലത്തി ആയി മാറുകയായിരുന്നു. ഇപ്പോഴിതാ താരത്തിൻ്റെ വിവാഹ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അർച്ചന തന്നെയാണ് തന്റെ ചിത്രങ്ങളൊക്കെ

പങ്കു വെച്ചിട്ടുള്ളത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പ്രവീൺ നായരാണ് വരൻ അമേരിക്കയിൽ വെച്ച് നോർത്ത് ഇന്ത്യൻ രീതിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. അർച്ചന തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിവാഹ വിശേഷങ്ങളും ഫോട്ടോകളും ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. തന്റെ ജീവിതത്തിൽ പ്രവീണിനെ പോലെ ഒരാളെ ലഭിച്ചത് താൻ വളരെ ഭാഗ്യവതിയാണ് തനിക്ക് സന്തോഷവും സ്നേഹവും തന്നതിന് നന്ദിയുണ്ടെന്നും ഈ പ്രത്യേക

ദിവസത്തിൽ തനിക്കായി ലഹങ്ക ഡിസൈൻ ചെയ്ത അനൂ നോബിയോട് പ്രത്യേക നന്ദി ഉണ്ടെന്നും അർച്ചന ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. മുൻ നാത്തൂൻ ആയ ആര്യ അടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിട്ടുള്ളത്. അർച്ചനയുടെ വിവാഹം ഡിസംബർ 7 നടക്കുമെന്ന് സുഹൃത്തായ ദിയ സന അച്ഛന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. വില്ലത്തി വേഷങ്ങളിലൂടെ സീരിയലിൽ അരങ്ങേറിയ താരത്തെ പക്ഷേ പ്രേക്ഷകർ ഏറ്റെടുത്തത്

ബിഗ് ബോസ് സീസൺ ഒന്നിലൂടെയായിരുന്നു. ബിഗ് ബോസ് ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അർച്ചന. അഭിനയം ഒക്കെ വിട്ട് ഇപ്പോൾ അർച്ചന അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. പാടാത്ത പൈങ്കിളി എന്ന സീരിയൽ ആണ് അവസാനമായി അർച്ചന അഭിനയിച്ചത്. അഭിനയം വിട്ടെങ്കിലും സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യം തന്നെയാണ് അർച്ചന. എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്നതിനൊപ്പം തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ വിവാഹകാര്യം പങ്കുവെക്കുന്നതിനും താരം മടി കാണിച്ചിട്ടില്ല.

You might also like