ഫോട്ടോഷൂട്ടിൽ വൃദ്ധി മോളേ വെല്ലാൻ ആരുമില്ല; പുത്തൻ ലുക്കിൽ പുത്തൻ ഭാവത്തിൽ അതീവ സുന്ദരിയായി വൃദ്ധി വിശാൽ! വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

വൃദ്ധി മോളുടെ ഫോട്ടോഷൂട്ടുകൾക്ക് ആരാധകർ ഏറെയാണ്. ഓരോ ദിവസവും പുത്തൻ ഔട്ട് ഫിറ്റുകളിൽ അതീവ സുന്ദരിയായാണ് വൃദ്ധി മോൾ ആരാധകർക്ക് മുൻപിൽ എത്തുന്നത്. ഏറെ താല്പര്യത്തോടെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഈ കുഞ്ഞു താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ഏറ്റെടുക്കാറ്. ഇപ്പോഴിതാ ആരാധകരുടെ കയ്യടി നേടി വീണ്ടും വൃദ്ധി മോളുടെ ഒരു ഫോട്ടോ ഷൂട്ട് കൂടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.disha creations

ഡിസൈൻ ചെയ്ത ക്ലാസി ഇലഗന്റ് ലുക്ക് നൽകുന്ന മനോഹരമായ ഗൗണിലാണ് ഇത്തവണത്തെ ഫോട്ടോ ഷൂട്ട്. സീനിയർ മോഡലുകളിൽ പോലും വെല്ലുന്ന രീതിയിലുള്ള പെർഫെക്ഷനോടുകൂടിയാണ് വൃദ്ധി മോൾ ഫോട്ടോഷൂട്ടിൽ പോസ് ചെയ്തിരിക്കുന്നത്. vishnu nelladu ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. forest county റിസോർട്ടാണ് ഷൂട്ടിങ്ങ് ലൊക്കേഷൻ. parakkat jewellers ആണ് ഓർണമെന്റ്സ്. സിനിമാ സീരിയൽ രംഗത്ത് നിന്നുള താരങ്ങളടക്കം നിരവധി

ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാപേജിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൃദ്ധിയുടെ അച്ഛൻ വിശാൽ കണ്ണനും അമ്മ ഗായത്രി വിശാലുമാണ് ഈ പേജ് മാനേജ് ചെയ്യുന്നത്. ഒരു മില്യണിലധികം ഫോളോവേഴ്സ് ആണ് ഇപ്പോൾ വൃദ്ധി മോളുടെ ഇൻസ്റ്റ പേജിനുള്ളത്. വെറും ആറു മാസം കൊണ്ടാണ് ഇത്രയധികം ഫോളോവേഴ്സിനെ താരം സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ

മാത്രമല്ല മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും നിരവധി ആരാധകരാണ് വൃദ്ധി വിശാലിനുള്ളത്. നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ അതിഥിയായി വൃദ്ധി എത്താറുണ്ട്. സാറാസ് എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് വൃദ്ധി മോൾ ചുവടുവെച്ചത്. പൃഥ്വിരാജിനൊപ്പം ഉള്ള കടുവയാണ് പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളായാണ് വൃദ്ധി അഭിനയിക്കുന്നത്.

You might also like