അറിഞ്ഞില്ലേ! നമ്മുടെ വൃദ്ധി മോൾക്ക് അവാർഡ് കിട്ടി… അവാർഡ് കിട്ടിയ കുഞ്ഞു താരം പറഞ്ഞത് കേട്ട് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ മിന്നും താരമാണ് വൃദ്ധി വിശാൽ. സമൂഹമാധ്യമങ്ങൾ ഇത്രയേറെ നെഞ്ചിലേറ്റിയ മറ്റൊരു കുട്ടി താരം ഉണ്ടാകില്ല. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേളയിലെ വൈറൽ ഡാൻസോടെയാണ് വൃദ്ധി വിശാൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പിന്നീട് ഇങ്ങോട്ട് നിരവധി ഡാൻസ് റീലുകളിലൂടെയും തകർപ്പൻ ഫോട്ടോഷൂട്ടുകളിലൂടെയും വൃദ്ധി സോഷ്യൽ മീഡിയയുടെ പൊന്നോമനയായി മാറി. ആരാധകരെ സമ്പാദിക്കുന്ന കാര്യത്തിൽ ഈ കുട്ടിത്താരം ഒട്ടും മോശക്കാരിയല്ല.

കാരണം വെറും ആറുമാസം കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ വൃദ്ധി വിശാലിന്റെ പേജ് ഒരു മില്യൻ ഫോളോവേഴ്സിനെ മറികടന്നത്. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം വൃദ്ധി കുട്ടിയെ തേടി മറ്റൊരു സന്തോഷം കൂടി എത്തിയിരിക്കുന്നു. തൻറെ ജീവിതത്തിലെ ആദ്യത്തെ അവാർഡ് ആണ് വൃദ്ധി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. സിഗ്നിഫിക്കന്റ് ഫാഷൻ ടിവിയുടെ മികച്ച ബാലതാരത്തിനുള്ള അവാർഡ് ആണ് വൃദ്ധി വിശാലിന് ലഭിച്ചത്.

‘എന്റെ ജീവിതത്തിലെ ആദ്യത്തെ അവാർഡ് എല്ലാവർക്കും നന്ദി ദൈവത്തിനും നന്ദി ‘ എന്നാണ് പുരസ്കാര നേട്ടത്തെക്കുറിച്ച് വൃദ്ധി മോളും കുടുംബവും പ്രതികരിച്ചിരിക്കുന്നത്.അച്ഛനും അമ്മയും കുഞ്ഞനുജനും ഉൾപ്പെടുന്നതാണ് വൃദ്ധി മോളുടെ കുടുംബം . അച്ഛൻ വിശാൽ കൃഷ്ണനും അമ്മ ഗായത്രി വിശാല മികച്ച നർത്തകരാണ്. ഇരുവരും ഒരുമിച്ചുള്ള ഡാൻസ് റീലുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

കഴിഞ്ഞദിവസങ്ങളിൽ ഒക്കെയും ആരെയും ആകർഷിക്കുന്ന മേക്കോവറുകളിൽ ഈ കുഞ്ഞു താരം നടത്തിയ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.ജൂഡ് ആൻറണി സംവിധാനം ചെയ്ത സാറാസ് ചിത്രത്തിലൂടെയാണ് വൃദ്ധി വിശാൽ ബിഗ് സ്ക്രീനിൽ എത്തിയത്. ചിത്രത്തിലെ താരത്തിന്റെ കുഞ്ഞിപ്പുഴു സീൻ ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഈ കുഞ്ഞു താരത്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത് നിരവധി ചിത്രങ്ങളാണ്. പൃഥ്വി രാജ് നായകനായി എത്തുന്ന കടുവയാണ് വൃദ്ധി മോളുടെ ഇനി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം . ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളായാണ് വൃദ്ധി എത്തുന്നത്.

You might also like