ഫോട്ടോഷൂട്ടുകൾക്ക് ചെറിയൊരു ഇടവേള കൊടുത്ത് ഒരു കിടിലൻ വെറൈറ്റി വീഡിയോയുമായി എത്തിയിരിക്കുകയാണ് നമ്മുടെ വൃദ്ധി മോൾ

കഴിഞ്ഞ ദിവസങ്ങളിലൊക്കെയും കുട്ടിത്താരം വൃദ്ധി വിശാലിന്റെ ഫോട്ടോ ഷൂട്ടുകളായിരുന്നു സോഷ്യൽ മീഡിയയിൽ തരംഗം. ഇപ്പോഴിതാ ഫോട്ടോഷൂട്ടുകൾക്ക് ചെറിയൊരു ഇടവേള കൊടുത്ത് ഒരു കിടിലൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് നമ്മുടെ വൃദ്ധി മോൾ. അതും ഡബിൾ റോളിൽ.

തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വൃദ്ധി മോൾ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാതിൽ മന്നനാ എന്ന ഗാനത്തിന്റെ ആക്ടുമായെത്തിയ വൃദ്ധി മോളുടെ വീഡിയോ നിമിഷങ്ങൾ കൊണ്ടാണ് വൈറലായിരിക്കുന്നത്. ഗാനത്തിലെ മെയിൽ- ഫീമെയിൽ വേഷങ്ങൾ അവതരിപ്പിക്കുന്നത് വൃദ്ധി തന്നെയാണ്. ‘എന്റെ പുതിയ ഫ്രണ്ട് ഡി ജെ പിക്കാച്ചുവിനെ പരിചയപ്പെടു’ എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഏതായാലും വൃദ്ധി മോളുടെ പുതിയ കൂട്ടുകാരൻ ഡിജെ പിക്കാച്ചുവിനെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു എന്ന കാര്യത്തിൽ സംശയമില്ല.മറ്റൊരു പുതിയ വിശേഷം കൂടിയുണ്ട്. ആറു മാസങ്ങൾക്കു മുൻപാണ് വൃദ്ധി മോൾ ഇൻസ്റ്റ പേജ് ആരംഭിക്കുന്നത്. ഇപ്പോൾ ഈ കുഞ്ഞു താരത്തെ ഫോളോ ചെയ്യുന്നവരുടെ എണ്ണം എത്രയാണെന്ന് അറിയാമോ? 985K. എന്നാൽ വൺ മില്യൻ അടിക്കാൻ നിമിഷങ്ങൾ മാത്രം.കഴിഞ്ഞ ദിവസങ്ങളിൽ പ്രിൻസസ് ബോൾ ഗൗണിലും

ഹാഫ് സാരി ഗൗണിലും തിളങ്ങിയ വൃദ്ധിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.സാറാസ് എന്ന ചിത്രത്തിലൂടെയാണ് വൃദ്ധി ക്കുട്ടി ബിഗ്സ്ക്രീനിൽ ഇടം നേടിയത്. വൃദ്ധി മോളുടെ കുഞ്ഞിപ്പുഴു സീനിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പൃഥ്വി രാജിന്റെ പുതിയ ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കുവാനുള്ള അവസരവും

ഈ കുട്ടിതാരത്തിന് ലഭിച്ചിട്ടുണ്ട്.സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വീഡിയോയിലെ വൈറൽ ഡാൻസോടെയാണ് വൃദ്ധി മലയാളികളുടെ പ്രിയങ്കരിയായത്. പിന്നീട് നിരവധി ടെലിവിഷൻ പോഗ്രാമുകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും റീലുകളിലൂടെയുമൊക്കെ വൃദ്ധിക്കുട്ടി മലയാളികളെ കയ്യിലെടുക്കുകയായിരുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Real vibes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like