രാജു അങ്കിളിനു പിറന്നാൾ ദിനത്തിൽ വൃദ്ധിക്കുട്ടിയുടെ വക സ്പെഷ്യൽ ഗിഫ്റ്റ് 💕😍😍 {വീഡിയോ }

ഒരൊറ്റ ഡാൻസ് വീഡിയോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന മിടുക്കികുട്ടിയാണ് വൃദ്ധി വിശാൽ. സീരിയൽ നടൻ ആനന്ദിന്റ വിവാഹ ആഘോഷ ചടങ്ങിനിടെ ആണ് വൃദ്ധിക്കുട്ടി ചുവടുകൾ വെച്ചത്. തുടർന്ന് സിനിമയിലും അവസരം ലഭിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിൽ പൃഥിരാജിന്റെ മകളായി എത്തുന്നത് വൃദ്ധി ആണ്. ഇൻസ്റ്റാഗ്രാമിലും സജീവമാണ് താരം. നിരന്തരം

റീൽസ് വീഡിയോകൾ പങ്കു വെയക്കാറുണ്ട്. വളരെ പെട്ടെന്ന് ആണ് അതെല്ലാം വൈറലായി മാറുന്നത്. ആരാധകർ ഇരുകൈയ്യും നീട്ടിയാണ് ഇൻസ്റ്റാഗ്രാം പേജിൽ വരുന്ന പോസ്റ്റുകൾ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. നടൻ പൃഥ്വിരാജിനുള്ള അഭിനന്ദനം ആയിരുന്നു അത്. താരത്തിന്റെ ചിത്രത്തിലെ ഡയലോഗ് വെച്ചാണ് റീൽസ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ പൃഥ്വിരാജിന് ജന്മദിന ആശംസയും നേർന്നിട്ട് ഉണ്ട്. ഇന്നലെ ആയിരുന്നു താരത്തിന്റെ പിറന്നാൾ. നിരവധിപേർ ആശംസ അറിയിച്ച് എത്തിയിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തും ഉള്ള ഒരുപാട് ആളുകൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അതിൽ തന്നെ എടുത്തു നിന്നത് വൃദ്ധിയുടെ വീഡിയോ ആയിരുന്നു. പിങ്ക് നിറത്തിൽ ഉള്ള ഫ്രോക്ക് ധരിച്ച് സുന്ദരിയായിട്ട് ആണ് കുട്ടി താരം

എത്തിയിരിക്കുന്നത്. എന്തായാലും ധാരാളം ആരാധകർ ആണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത്നിമിഷ നേരങ്ങൾക്കകം കമന്റുകളും വന്നു ചേർന്നു. ഹാപ്പി ബർത്ത് ഡേ രാജു അങ്കിൾ എന്നാണ് വീഡിയോയ്ക്ക് താഴെ നൽകിയിരിക്കുന്ന ക്യാപ്ഷൻ. സംഭാഷണത്തിന് അനുസൃതമായിട്ട് ആണ് വൃദ്ധിയുടെ ലിപ് മൂവ്മെന്റും. പ്രേക്ഷകർ എല്ലാവരും ഈ ക്യൂട്ട് വീഡിയോയ്ക്ക് ലൈക്ക് ചെയ്തിട്ടുണ്ട്. ഡാനിയ ആണ് വൃദ്ധിക്ക് മേക്ക് ഓവർ നൽകിയിരിക്കുന്നത്.

You might also like