കിടിലൻ ലുക്കിൽ വീണ്ടും വൃദ്ധി മോൾ 😍😍 ദീവാലി ലുക്ക്സ് പൊളിച്ചെന്ന് ആരാധകർ 😊😊

ദീവാലി ലുക്സ് കോസ്റ്റ്യൂമിലെ മറ്റൊരു കിടിലൻ ഔട്ട് ഫിറ്റുമായി എത്തിയിരിക്കുകയാണ് വൃദ്ധി വിശാൽ. ഇത്തവണ disha creations ഡിസൈൻ ചെയ്ത yellow brocade flared pleat pant ഉും crop top set ലുമാണ് വൃദ്ധി മോൾ തിളങ്ങിയിരിക്കുന്നത്. പതിവുപോലെ വൃദ്ധി മോളുടെ പുതിയ ഫോട്ടോസും പോസ്റ്റ് ചെയ്തത് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

തന്റെ ഔദ്യോഗിക ഇൻസ്റ്റാ പേജിലാണ് കുഞ്ഞു താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മൂന്നാറിലെ ഫോറസ്റ്റ് കൗണ്ട് റിസോർട്ടിലാണ് ഫോട്ടോഷൂട്ട് നടന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വിഷ്ണു നെല്ലാടാണ് ഇക്കുറി ഫോട്ടോസ് പകർത്തിയിരിക്കുന്നത്. വൃദ്ധി മോളുടെ costume ഇഷ്ടപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും disha ക്രിയേഷൻസിന്റെ ഓൺലൈൻ സൈറ്റിൽ നിന്നും കോസ്റ്റ്യൂം വാങ്ങാനുള്ള ലിങ്കും താരം പോസ്റ്റിൽ ചേർത്തിട്ടുണ്ട്.

ആരെയും അമ്പരപ്പിക്കുന്ന കിടിലൻ ലുക്കിൽ ആണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വൃദ്ധി മോൾ ഫോട്ടോഷൂട്ടുകളുമായി എത്തിയത്. എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ആശംസകളും എത്തിയത്. മികച്ച ബാലതാരത്തിനുള്ള അവാർഡും കഴിഞ്ഞദിവസം വൃദ്ധി മോളെ തേടിയെത്തിയിരുന്നു. സീരിയൽ താരം അഖിൽ ആനന്ദ് വിവാഹവേളയിൽ ഷൂട്ട് ചെയ്ത ഒരു ഡാൻസിലൂടെയാണ് വൃദ്ധി മോൾ വൈറലായത്.

പിന്നീട് നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും വീഡിയോ റീലുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി ഈ കുഞ്ഞു മിടുക്കി . ജൂഡോ ആന്റണി സംവിധാനംചെയ്ത സാറ എന്ന ചിത്രത്തിലൂടെയാണ് താരം ബിഗ് സ്ക്രീനിൽ ഇടംപിടിച്ചിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ഉള്ള കടുവ എന്ന ചിത്രമാണ് ഇനി അടുത്തതായി പുറത്തിറങ്ങാനുള്ളത്. നിരവധി സിനിമകളിൽ നിന്ന് ഓഫറുകളും ലഭിച്ചു കഴിഞ്ഞു ഈ കൊച്ചു മിടുക്കിയ്ക്ക്.

Rate this post
You might also like