അമ്മയും മോളും പൊളിച്ചടുക്കി! വൃദ്ധി മോളും അമ്മയും ചേർന്ന് തകർത്ത ഡാൻസ് റീൽ കണ്ടോ! അച്ഛനെ നൈസായി ഒഴിവാക്കി അല്ലേ എന്ന് ആരാധകർ!!

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ബാലതാരമാണ് വൃദ്ധി വിശാൽ. നർത്തകരായ വിശാൽ കണ്ണന്റെയും ഗായത്രി വിശാലിന്റെയും മകളാണ് വൃദ്ധി. വളരെ ചെറിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച കലാ കുടുംബമാണ് ഇവരുടേത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ വൃദ്ധി മോളുടെ വിശേഷങ്ങളും പുത്തൻ ഫോട്ടോഷൂട്ടുകളുമൊക്കെ ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്. വെറും ആറു മാസം കൊണ്ട്

ഇൻസ്റ്റാ പേജിൽ ഒരുലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയ മിടുക്കിയാണ് വൃദ്ധി. ആള് ചെറുതാണെങ്കിലും ആരാധകരുടെ എണ്ണത്തിൽ അതൊന്നും ഒരു പ്രശ്നമേ അല്ല. സീരിയൽ താരമായ അഖിൽ ആനന്ദിന്റെ വിവാഹദിവസം വൃദ്ധി കളിച്ച ഒരു ഡാൻസ് സോഷ്യൽ മീഡിയയിൽ തരംഗം ആയതോടെയാണ് വൃദ്ധി വിശാൽ മലയാളികൾക്ക് സുപരിചിതയായി മാറിയത്. പിന്നീട് നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ താരം

അതിഥിയായെത്തി. അതോടെ മലയാളികളുടെ കണ്ണിലുണ്ണിയായി വൃദ്ധി മോൾ. സോഷ്യൽ മീഡിയയിൽ നിറയുന്ന വൃദ്ധിയുടെ ഡാൻസ് റീലുകൾക്ക് ആരാധകർ ഏറെയാണ്. താരതിന്റെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇതിനെല്ലാം പുറമേ നല്ലൊരു അഭിനയത്രി കൂടിയാണ് വൃദ്ധി. സാറാസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പൃഥ്വിരാജിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം കടുവയിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടുമൊരു ഡാൻസ് റീലുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് വൃദ്ധി മോളും കുടുംബവും. വൃദ്ധിയും അമ്മയും ചേർന്നാണ് ഇക്കുറി വീഡിയോ തകർത്തിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വീഡിയോയുടെ അവസാന ഭാഗത്തായി അമ്മയ്ക്കും മകൾക്കും ഒപ്പം ഡാൻസ് കളിക്കാൻ വന്ന അച്ഛനെയും കുഞ്ഞാവയെയും വൃദ്ധി മോൾ നൈസായി തള്ളി മാറ്റുന്നതും കാണാം.

You might also like