ബാർബി ഡോൾ പോലെ ക്യൂട്ടായി വൃദ്ധി മോൾ 😍😍 ആരാധകരെ അമ്പരപ്പിച്ചുകൊണ്ട്‌ വൃദ്ധി കുട്ടിയുടെ പുതിയ ഗെറ്റപ്പ് കാണണ്ടേ 💖💖

സോഷ്യൽ മീഡിയ ഏറെ ആകാംക്ഷയോടെയാണ് എപ്പോഴും വൃദ്ധി വിശാൽ എന്ന കുട്ടി കുറുമ്പിയുടെ പോസ്റ്റുകൾക്കായി കാത്തിരിക്കാറ്. കാത്തിരിക്കുന്ന ആരാധകരെ തെല്ലും നിരാശപ്പെടുത്താതെ പുത്തൻ ഫോട്ടോഷൂട്ടുകളും രസകരമായ ഡാൻസ് റീലുകളുമൊക്കെയായി ദിനേന സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട് ഉണ്ട് വൃദ്ധി മോൾ. പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം ആണ് വൃദ്ധി മോളുടെ ഓരോ പോസ്റ്റും വയറാകാറ്.

വെറും ആറു മാസം കൊണ്ടാണ് ഈ കൊച്ചുമിടുക്കി ഇൻസ്റ്റാഗ്രാമിൽ ഒരു മില്യണിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയത്. ഇപ്പോഴിതാ വൃദ്ധി വിശാലിന്റെ മറ്റൊരു ഫോട്ടോഷൂട്ട് കൂടി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇക്കുറിയും liandli coutures തന്നെയാണ് കോസ്റ്റ്യും ഡിസൈൻ ചെയ്തിരിക്കുന്നത്. ഹാൻഡ് ക്രാഫ്റ്റഡ് ബെഡഡ് വെയ്സ്റ്റ് ലൈനോടുകൂടിയ ക്ലാസ്റ്റിക് വൈൻ റെഡ് ക്ലൗഡി ഫ്രിൽഡ് ഗൗണാണ് Li&Li വൃദ്ധി മോൾക്കായി ഒരുക്കിയിരിക്കുന്നത്.

Make over by dhaniya ആണ് വൃദ്ധിയുടെ ബാർബി ലുക്കിന് പിന്നിൽ. പുതിയ മേക്കോവറിൽ ഒരു രാജകുമാരിയെപ്പോലെ സുന്ദരിയാണ് വൃദ്ധി . Abi fine shooters ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഡാൻസ് കൊറിയോഗ്രാഫർ ആയ വിശാൽ കണ്ണന്റെയും ഗായത്രി വിശാലിന്റെയും മകളാണ് വൃദ്ധി വിശാൽ. മുവരും ഒരുമിച്ചുള്ള ഡാൻസ് റീലുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സോഷ്യൽ മീഡിയയിൽ മാത്രമല്ല ബിഗ് സ്ക്രീനിലും

മിനിസ്ക്രീനിലും സജീവമാണ് താരം. സാറാസ് എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് താരം അരങ്ങേറ്റം കുറിച്ചത്. നിരവധി റിയാലിറ്റി ഷോകളിൽ അതിഥിയായി എത്തുന്നതിനാൽ മലയാളികൾക്ക് അവരുടെ വീട്ടിലെ സ്വന്തം കുട്ടി തന്നെയാണ് വൃദ്ധി വിശാൽ. പൃഥ്വിരാജിന് ഒപ്പം കടുവ എന്ന ചിത്രത്തിലാണ് അടുത്തതായി താരം അഭിനയിക്കാൻ പോകുന്നത്.

You might also like