ക്യൂട്ട് പെണ്ണായി തകർത്ത് അഭിനയിച്ച് മലയാളികളുടെ സ്വന്തം കുഞ്ഞിപ്പുഴു…

മലയാളികൾക്ക് ഏറെ പ്രിയമുള്ള കുട്ടി തറവാട് വൃദ്ധി വിശാൽ. നിഷ്കളങ്ക ചിരിയും കുട്ടിത്തം നിറഞ്ഞ വർത്തമാനവും കൊണ്ട് ആരാധകരെ കയ്യിലെടുക്കുന്ന താരം സോഷ്യൽ മീഡിയയിലെ നിറഞ്ഞ സാന്നിധ്യമാണ്. മാസ്റ്റേഴ്സ് എന്ന വിജയ് സിനിമയിലെ ‘വാത്തി കമിങ്’ എന്ന ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനസിൽ ഇടം നേടിയ കുഞ്ഞു താരം മലയാള സിനിമയിലെ നിറസാനിദ്ധ്യം ആയി മാറിയിട്ടുണ്ട് ഇപ്പോൾ.

ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും റീ ക്രിയേറ്റ് വീഡിയോകളും പങ്കുവയ്ക്കുന്ന വൃദ്ധി മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ അനുമോൾ എന്ന കഥാപാത്രം ആയിട്ടായിരുന്നു അഭിനയം തുടങ്ങിയത്. വൃദ്ധി പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളതും. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ വൃദ്ധി പങ്കു വച്ചിട്ടുള്ളത്. ഹിന്ദി ഡയലോഗുകൾ

അതീവ ഭംഗിയായി പറയുന്ന കുട്ടിതാരം റെഡ് സ്കാർട്ടും ബ്ലാക്ക് ടോപ്പുമാണ് ഇട്ടേക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. മുൻപും പല തവണ വൃദ്ധിക്കുട്ടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഡാൻസ് വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛനും അമ്മയുയ്ക്കുമൊപ്പം വ‍ൃദ്ധി ഡാൻസ് ചെയ്യുന്ന ഒരു വിഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.. വൃദ്ധി ഇതിനോടകം തന്നെ ഒരു സോഷ്യൽ മീഡിയയിലെ ഒരു കുഞ്ഞു താരമാണ്.

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ പാട്ടിനൊപ്പം ചുവട് വച്ചാണ് വൃദ്ധി വിശാൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയത്. സാറാസ് എന്ന സിനിമയിലെ കുഞ്ഞിപ്പുഴു എന്ന് വിളിക്കുന്ന കുസൃതിക്കുടുക്കയായും വൃദ്ധിക്കുട്ടി തിളങ്ങിയിരുന്നു. സിനിമാ രംഗങ്ങൾ അനുകരിച്ചും പാട്ടുപാടിയും ഡാൻസ് ചെയ്തും നിരവധി വിഡിയോകളാണ് വൃദ്ധിക്കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കുന്നത്. ഈ മിടുക്കിയുടെ ഡാൻസും ചിരിയും തരംഗമായിരുന്നു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി.

You might also like