Woowww!!!പറയാൻ വാക്കുകൾ ഇല്ല എന്ന് സോഷ്യൽ മീഡിയ; ബ്ലൂ ഗൗണിൽ രാജകുമാരിയെപ്പോലെ സുന്ദരിയായി വൃദ്ധി വിശാലിന്റെ പുതിയ ഫോട്ടോഷൂട്ട്!!!

English English Malayalam Malayalam

സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് വൃദ്ധി വിശാൽ. ഇന്നോളം വൃദ്ധി മോൾ പോസ്റ്റ് ചെയ്തതൊന്നും സോഷ്യൽ മീഡിയയിൽ വൈറൽ ആകാതിരുന്നിട്ടില്ല. അത്രമാത്രം ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ വൃദ്ധി വിശാൽ എന്ന ഈ കൊച്ചു മിടുക്കിക്ക്. വെറും ആറു മാസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഒരുലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടി എന്ന് പറയുമ്പോൾ തന്നെ അറിയാം മലയാളികളുടെ മനസ്സിൽ ഈ കുഞ്ഞു പ്രതിഭയ്ക്കുള്ള

സ്ഥാനം. ഡാൻസ് കൊറിയോഗ്രാഫർ ആയ അച്ഛൻ വിശാൽ കണ്ണനും നല്ലൊരു നർത്തകി കൂടിയായ അമ്മ ഗായത്രി വിശാലുമാണ് വൃദ്ധി മോളുടെ കരുത്ത്. വൃദ്ധി മോൾക്ക് മാത്രമല്ല അച്ഛനും അമ്മയ്ക്കും ഉണ്ട് ആരാധകർ സോഷ്യൽ മീഡിയയിൽ. മൂവരും ഒരുമിച്ചുള്ള ഡാൻസ് റീലുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. നല്ല മോഡലിംഗ് സെൻസ് ഉള്ള കുട്ടി കൂടിയാണ് വൃദ്ധി. ഇപ്പോഴിതാ പുതിയൊരു ഫോട്ടോഷൂട്ടും ആയി

എത്തിയിരിക്കുകയാണ് വൃദ്ധി. തൻറെ ഇൻസ്റ്റാ പേജിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ബ്ലൂ ഗൗണിൽ ഒരു പൂമ്പാറ്റയെ പോലെ സുന്ദരിയായാണ് വൃദ്ധി മോൾ വന്നിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. നിറയെ സ്നേഹാശംസകൾ ചിത്രത്തിന് താഴെ കമൻറ് ഇട്ടു കൊണ്ടാണ് ആരാധകർ ചിത്രങ്ങൾ സ്വീകരിച്ചത്. നല്ലൊരു അഭിനയത്രി കൂടിയാണ് ഈ

കൊച്ചുമിടുക്കി. സാറാസ് എന്ന ചിത്രത്തിലാണ് കുട്ടിതാരം സിനിമയിലേക്ക് കടന്നുവന്നത്. ഇനി താരത്തിന്റേതായി പുറത്തിറങ്ങാൻ ഉള്ള ഏറ്റവും പുതിയ സിനിമ പൃഥ്വിരാജ് നായകനായെത്തുന്ന കടുവയാണ്. വൃദ്ധി കുട്ടിയുടെ കടുവയിലെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

You might also like