കുട്ടിതാരം വൃദ്ധിയുടെ ഡാൻസ് കണ്ട് കയ്യടിച്ച് ആരാധകർ; ചുവന്ന ഡ്രസിൽ മിന്നിച്ച് താരം.

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ കുട്ടി താരമാണ് വൃദ്ധി. ഒരു കല്യാണ ഡാൻസ് വീഡിയോയിലൂടെ ശ്രദ്ധേയമായ താരത്തിന് പിന്നീട് സിനിമയിൽ അവസരം ലഭിച്ചു. അന്ന ബെൻ, സണ്ണി വെയിൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിൽ വളരെ നല്ലൊരു വേഷമാണ് വൃദ്ധി ചെയ്തത്. സിനിമ റിലീസ് ആയ ശേഷം വൃദ്ധി പല ടെലിവിഷൻ ചാനലിലും അതിഥി ആയി

എത്തിയിരുന്നു. വൃദ്ധിക്കൊപ്പം മാതാപിതാക്കളും സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മൂവരും ചേർന്നുള്ള ഡാൻസ് വീഡിയോകൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഇവരുടെ എല്ലാ റീൽസും ഡബ് മാഷും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അത്തരത്തിൽ വൃദ്ധി ചെയ്ത ഒരു ഇൻസ്റ്റാഗ്രാം റീൽസ് ആണ് ഇപ്പോൾ ചർച്ചാ വിഷയം. ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രത്തിലാണ് കുട്ടി താരം ഡാൻസ് ചെയ്ത് മിന്നിച്ചത്. വീഡിയോ ഇട്ട്

മണിക്കൂർ കൊണ്ട് തന്നെ ഇത് സോഷ്യൽ മീഡിയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. വെറും അഞ്ച് വയസ്സ് മാത്രം പ്രായമുള്ള വൃദ്ധിക്ക് ഇപ്പോൾ തന്നെ ധാരാളം ഫാൻസ് ഉണ്ട്. കൊച്ചി കേന്ദ്രമായി താമസിക്കുന്ന വൃദ്ധി ഒരു മോഡൽ കൂടിയാണ്. കൂടാതെ സീരിയലും വൃദ്ധി ഒരു താരമാണ്. മഴവിൽ മനോരമ ചാനലിലെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ അനുമോൾ എന്ന കേന്ദ്ര കഥാപാത്രത്തെ വൃദ്ധിയാണ് അഭിനയിക്കുന്നത്. വിശാൽ കണ്ണൻ, ഗായത്രി

ദമ്പതികളുടെ മൂത്ത മകളാണ് വൃദ്ധി. വൃദ്ധിക്ക് ഒരു അനുജൻ കൂടിയുണ്ട്. അച്ഛനും അമ്മയും മകളും ചേർന്നാണ് ഇപ്പോൾ വീഡിയോകൾ ചെയ്യുന്നത്. സീരിയലിനും സിനിമയ്ക്കും പുറമെ വൃദ്ധി ഫോട്ടോഷൂട്ടുകളും ചെയ്യുന്നുണ്ട്. താരത്തിൻ്റെ പേരിൽ ധാരാളം ഫാൻസ് പേജും നിലവിലുണ്ട്.

You might also like