ഉണക്കല്ലരിയുംതേങ്ങയുമുണ്ടോ?എളുപ്പത്തിലൊരു സ്വാദേറിയ വിഷുക്കട്ട തയ്യാറാക്കാം.!!ഇനി വിഷു അടിപൊളിയാക്കാം.| Vishukatta Easy Recipe Malayalam

Vishukatta Easy Recipe Malayalam : വിഷു ദിവസം മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും വിഷുകട്ട. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് ഇതെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ല എങ്കിൽ അത് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. വളരെയധികം രുചിയോട് കൂടി വിഷുക്കട്ട തയ്യാറാക്കി എടുക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു വിഭവം തയ്യാറാക്കുന്നതിന്

ആവശ്യമായ ചേരുവകൾ ഉണക്കലരി രണ്ടര കപ്പ്, തേങ്ങയുടെ ഒന്നാം പാൽ മൂന്ന് കപ്പ്, രണ്ടാം പാൽ 8 കപ്പ്,ജീരകം മുക്കാൽ ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന് ഇത്രയുമാണ്.ആദ്യം തന്നെ തേങ്ങയിൽ വെള്ളം കുറേശ്ശെയായി ഒഴിച്ച് മിക്സിയുടെ ജാറിൽ ഇട്ട് തേങ്ങയുടെ പാൽ തയ്യാറാക്കി എടുക്കണം. അതുപോലെ ഉണക്കലരി വെള്ളത്തിൽ കുതിർത്തി വെച്ചതിനു ശേഷമാണ് ഉപയോഗിക്കേണ്ടത്. തേങ്ങയുടെ ഒന്നാം പാലിലാണ് ജീരകം ചെറുതായി ചതച്ച് ഇട്ട് മാറ്റി വയ്ക്കേണ്ടത്.

അതിനു ശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾതേങ്ങയുടെ രണ്ടാം പാൽ ഒഴിച്ചു കൊടുക്കണം. ഇത് ചെറുതായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കുതിർത്തി വച്ച ഉണക്കലരി ഇട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം അടച്ചുവെച്ച് അരി നല്ലതുപോലെ കുറുകി വരുന്നത് വരെ വേവിക്കാനായി വെക്കണം. ഈയൊരു സമയത്ത് തന്നെ ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

അരി നന്നായി തിളച്ച് കുറുകി വരുമ്പോൾ എടുത്തു വച്ച രണ്ടാം പാൽ കൂടി അതിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം പാൽ മുഴുവൻ അരിയിലേക്ക് വറ്റി വന്നതിനു ശേഷം വിഷുക്കട്ട മറ്റൊരു പ്ലേറ്റിലേക്ക് ഒഴിച്ച് സെറ്റ് ആകാനായി വെക്കണം. ചൂടെല്ലാം മാറി ഒന്ന് സെറ്റായി കഴിഞ്ഞാൽ വിഷുക്കട്ട ശർക്കരപ്പാനി അല്ലെങ്കിൽ കശുവണ്ടി കറി എന്നിങ്ങനെ എന്തിനോടൊപ്പം വേണമെങ്കിലും കഴിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like