നവംബർ 18ന് എനിക്ക് കല്ല്യാണം കഴിക്കണ്ടെന്ന് ആരാധകരുടെ ഇഷ്ട താരം കഴിച്ചേ പറ്റു എന്ന് വരൻ വെെറലായി ആലീസിന്റെ സേവ് ദ ഡേറ്റി പിന്നാമ്പുറക്കാഴ്ചകൾ

മലയാള സീരിയൽ രംഗത്ത് സജീവമായ താരമാണ് ആലീസ് ക്രിസ്റ്റി. ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ കുടുംബങ്ങളിലെ അം​ഗമായി മാറിക്കഴിഞ്ഞിട്ടുണ്ട് ആലീസ്. പ്രേക്ഷകരുടെ ഇഷ്ട താരത്തിന്റെ വിവാഹം നിശ്ചയിച്ചതും അതിന്റെ വിശേഷങ്ങളുമൊക്കെ താരം തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ ആലീസിന്റെ സേവ് ദ ഡേറ്റിന്റെ പിന്നാമ്പുറ വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. താരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ്

വീഡിയോ ആരാധർക്കുവേണ്ടി പങ്കുവെച്ചിരിക്കുന്നത്. ഏഷ് കളർ ഉടുപ്പിൽ സുന്ദരിയായ ആലീസ് ക്രിസ്റ്റിയും ബ്ലാക്ക് കമ്പിനേഷനിൽ എക്സിക്യൂട്ടീവ് ലൂക്കിലുമാണ് സാജിൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആലിസ് വീഡിയോയ്ക്ക് മുന്നിലേയ്ക്ക് വിളിക്കുമ്പോൾ ഇല്ല എനിക്ക് ഫോട്ടോ എടുക്കണം എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ആലീസിന്റെ കോസ്റ്റും ഡിസെെൻ ചെയ്യ്തിരിക്കുന്നത് നോവ ബോട്ടിക്കാണ് പ്രകൃതിയുടെ മനോഹരിതയിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഡ്രീം മേക്കർസ് പിക്ചർസ്

ആണ്. തിരുവനന്തപുരത്തുള്ള അവോക്കോ റിസോർട്ടിലായിരുന്നു ഫോട്ടോഷൂട്ട് നടന്നത് ഇരുവരുടെയും മേക്കോവർ ചെയ്യ്തിരിക്കുന്നത് ജോബിസ് മേക്കോവർ സ്റ്റുഡിയോസ് ആണ്. ക്യാമറയുടെ മുന്നിൽ വരുന്നതിന്റെ ബുദ്ധിമുട്ടിനെപ്പറ്റിയും ഫേട്ടോയ്ക്ക് പോസ് ചെയ്യുന്നതിനെപ്പറ്റിയും ഒക്കെ ഇരുവരും സംസാരിക്കുന്നുണ്ട്.. അറിയാതെ അറിയാതെ എന്ന മനോഹര ​ഗാനത്തിനോപ്പം പങ്ക് വെച്ചിരിക്കുന്ന ഇരുവരുടെയും വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ആരാധകരും

വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട് ഏറെ രസകരമായ രീതിയിലാണ് സേവ് ദ ഡേറ്റിനായി വീഡിയോ ഒരുക്കിയിരിക്കുന്നത്. എനിക്ക് ഇപ്പോൾ കല്യാണം കഴിക്കേണ്ട എന്ന് പറഞ്ഞു വാശി പിടിച്ചിരിക്കുന്ന ആലീസിനെ നിർബന്ധിച്ചു വലിച്ചു കൊണ്ടുവന്ന് സജിൻ ഡേറ്റ് പറയുന്നതാണ് വീഡിയോയിൽ. ഇരുവരും തങ്ങളുടെ ഇൻസ്റ്റാ പേജുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നവംബർ 18 നാണ് ഇരുവരുടേയും വിവാഹം. സീരിയൽ രംഗത്തെ സുഹൃത്തുക്കൾ അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post
You might also like