ലക്ഷ്യം സാഗർ ഏലിയാസ് ജാക്കിയിലെ പ്രണവിനെ തിരികെ കൊണ്ടുവരിക.. ഹൃദയം ചിത്രത്തിനെക്കുറിച്ചു ഹൃദയംത്തുറന്ന് വിനീത് ശ്രീനിവാസൻ.!!

യുവാക്കൾക്ക് എന്നും അത്ഭുതങ്ങൾ സമ്മാനിച്ചിട്ടുള്ള താരം ആണ് വിനീത്‌ ശ്രീനിവാസൻ. അടുത്തിടെ ഏറ്റവും കൂടുതൽ ആളുകൾ പ്രത്യേകിച്ച് യുവാക്കൾ ഏറ്റെടുത്ത് കഴിഞ്ഞ ചിത്രമാണ് വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഹൃദയം. ചിത്രത്തിന് വളരെ മികച്ച പ്രതികരണം തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നത്. ആദ്യ ചിത്രങ്ങളേ അപേക്ഷിച്ച് പ്രണവ് തന്റെ ഒരു രണ്ടാം തിരിച്ചുവരവ് നടത്തിയത് എന്ന് തന്നെ

വിശേഷിപ്പിക്കപ്പെട്ട ചിത്രംകൂടിയാണ് ഹൃദയം. അതിൽ സംവിധായകനായ വിനീത് ശ്രീനിവാസന് വലിയ പങ്കുണ്ടെന്ന് ഇതിനോടകം വ്യക്തമായ കാര്യമാണ്. നിരവധി ഇൻറർവ്യൂകളിൽ പ്രണവിന് ഒപ്പം ഉള്ള കുട്ടിക്കാല അനുഭവങ്ങൾ ഉൾപ്പെടെ വിനീത് ശ്രീനിവാസൻ ഇതിനോടകം വ്യക്തമാക്കിയ കാര്യമാണ്. ഇപ്പോൾ ഹൃദയം എന്ന ചിത്രത്തിലേക്ക് പ്രണവ് മോഹൻലാൽ എത്തിയതിനെപറ്റിയുള്ള വിനീത് ശ്രീനിവാസന്റെ Movie Man Broadcasting എന്ന ചാനലിന് നൽകിയ ഇൻറർവ്യൂ ആണ്

വൈറലായി കൊണ്ടിരിക്കുന്നതും. വളരെ പെട്ടെന്ന് തന്നെ ഇത് സോഷ്യൽ മീഡിയ കീഴടക്കിക്കഴിഞ്ഞു. 2017 ലാണ് തനിക്ക് ഇത്തരത്തിലൊരു ചിത്രം ചെയ്യണം എന്ന് തോന്നിയത് എന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. ഓരോ ദിവസവും മുൻപോട്ടു ജീവിക്കുമ്പോഴും ഭൂതകാലത്തിലേക്ക് തിരിഞ്ഞു പോകുന്ന ഒരാളെ പറ്റി, അയാളെ ചുറ്റിപ്പറ്റി നടക്കുന്ന ജീവിത സാഹചര്യങ്ങളെ പറ്റി ഒരു സിനിമ ചെയ്യണമെന്ന് തോന്നിയിരുന്നു എന്നാണ് താരം പറയുന്നത്. അതാണ് ഹൃദയം

എന്ന ചിത്രത്തിലേക്ക് തന്നെ നയിച്ചതെന്ന് വിനീത് പറയുന്നു. സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ട അപ്പുവിന്റെ ലുക്ക് തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു എന്നും അത് പിന്നീട് ഒരിക്കൽ പോലും സിനിമയിൽ കണ്ടിട്ടില്ലെന്നും അതുകൊണ്ടാണ് അത് റീ ക്രിയേറ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹൃദയത്തിലേക്ക് കൊണ്ടുവന്നതെന്നും വിനീത് ശ്രീനിവാസൻ പറയുന്നത്. എല്ലാ കാര്യം കൊണ്ടും അപ്പുവും ഒത്തുള്ള ദിവസങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു എന്നാണ് താരത്തിന്റെ അഭിപ്രായം.

You might also like