അടുക്കളയിൽ വിനാഗിരി ഉണ്ടെങ്കിൽ ഈ വീഡിയോ കാണണം. | Kitchen Tips Malayalam

Whatsapp Stebin

Kitchen Tips Malayalam : നമ്മുടെ എല്ലാം അടുക്കളയിൽ ഉള്ള ഒരു വസ്തു ആണ് വിനാഗിരി. ഈ വിനാഗിരി അച്ചാർ ഉണ്ടാക്കാൻ മാത്രം അല്ല ഉപയോഗിക്കുന്നത്. വിനാഗിരിയുടെ പതിനാറ് ഗുണങ്ങൾ ആണ് ഇതോടൊപ്പം കാണുന്ന വിഡിയോയിൽ പറയുന്നത്.നമ്മൾ സാധാരണയായി കുക്കറിൽ ഉരുളക്കിഴങ്ങ്, മുട്ട എന്നിവ ഒക്കെ വേവിക്കുമ്പോഴോ പുട്ട് ഉണ്ടാക്കാൻ വെള്ളം വയ്ക്കുമ്പോഴോ അതിന്റെ ഉള്ളിൽ കറ പുരളാറുണ്ട്. ഇങ്ങനെ കറ പിടിക്കുന്നത് ഒഴിവാക്കാനായിട്ട്

വെള്ളം വയ്ക്കുന്ന കൂട്ടത്തിൽ അൽപം വിനാഗിരിയും കൂടി ചേർത്താൽ മതിയാവും. അത്‌ പോലെ തന്നെ വിനാഗിരി ഒഴിക്കുന്നതിലൂടെ മുട്ട പൊട്ടുന്നതും തടയാൻ സാധിക്കും.പാചകത്തിൽ മാത്രമല്ല, വീട്ടിലെ പല വസ്തുക്കളും വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കാവുന്നതാണ്. ജ്വല്ലറിയിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും ഗിഫ്റ്റ് ആയി കിട്ടുന്ന ഗ്ലാസുകളിൽ

പലപ്പോഴും അവരുടെ പേരുകൾ ഉണ്ടാവും. ഇങ്ങനെ ഉള്ള പേരുകൾ മായ്ക്കാനും വിനാഗിരി ഉപയോഗിക്കാവുന്നത് ആണ്. അതിനായി ഒരു പാത്രത്തിൽ വിനാഗിരി ഒഴിച്ചു വച്ചിട്ട് അതിലേക്ക് ഗ്ലാസ്സ് മുക്കി വയ്ക്കുക. ഇങ്ങനെ ഒരു മണിക്കൂർ ഇട്ട് വച്ചതിന് ശേഷം ഒരു കോട്ടൺ തുണി കൊണ്ടോ മറ്റും തുടച്ച് കഴിഞ്ഞാൽ അതിലെ പേര് ഒക്കെ മാഞ്ഞു ഒരു പാട് പോലും ഇല്ലാതെ ഗ്ലാസ് നല്ലത് പോലെ തിളങ്ങും. അത്‌ പോലെ തന്നെ കാപ്പി ഒക്കെ കുടിക്കുന്ന കപ്പുകളിൽ ഒക്കെ പിടിച്ചിരിക്കുന്ന കറ കളയാനും വിനാഗിരി നല്ലതാണ്.

സ്റ്റീൽ ടാപ്പിന്റെ വശങ്ങളിൽ ഒക്കെ പിടിച്ചിരിക്കുന്ന വെള്ളത്തിന്റെ കറ കളയാനും വിനാഗിരി ഉപയോഗിക്കാം. പാചകത്തിനും വീട് വൃത്തിയാക്കാനും ഗുണകരമായ വിനാഗിരിയുടെ ഗുണങ്ങൾ എന്തൊക്കെ എന്ന് വിശദമായി അറിയാൻ ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ കാണാവുന്നതാണ്.

You might also like