ഭാര്യവീട്ടിൽ പരമ സുഖം – ദേവികയുടെ വീട്ടിൽ വെച്ച് കിണറ്റിൽ നിന്നും വെള്ളം കൊരിയെടുക്കുന്ന വിജയിയെ കണ്ട് കണ്ണു തള്ളി ആരാധകർ.!!

മ്യൂസിക്ക് ഡയറക്ക്ടർ ആയ വിജയ് മാധവ് ഐഡിയ സ്റ്റാർ സിങ്ങറിലൂടെയാണ് തൻ്റെ കരിയറിന് തുടക്കം ഇട്ടത്. പിന്നീട് മലയാളം സിനിമയിലെ ഒരു പിടി നല്ല ഗാനങ്ങൾക്ക് മ്യൂസിക്ക് ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹം ഡയറക്ക്ട് ചെയ്ത ഗാനങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതായി മാറുകയും ചെയ്തിരുന്നു. ഈയിടയാണ് അദ്ദേഹം വിവാഹിതനായത്. അദ്ദേഹം വിവാഹം ചെയ്തത് നടിയും അവതാരകയു മായ ദേവികയേയാണ്.

ഇരുവരുടേയും വിവാഹം പക്ക അറേഞ്ചഡ് മാരേജായിരുന്നു. തങ്ങളുടെ വിവാഹ നിശ്ചയവും വിവാഹ വിശേഷങ്ങളുമെല്ലാം തന്നെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ദേവികയ്ക്ക് ഒരു പിടി നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. സിനിമയേക്കാൾ സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്ന രാക്കുയിൽ എന്ന സീരിയലിൽ തുളസി

എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേവികയാണ്. ദേവികയുടെ അഭിനയ മികവ് കൊണ്ടു തന്നെ തുളസി എന്ന കഥാപാത്രത്തെ ജനങ്ങൾ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയായിരുന്നു. ഈയിടെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വളരെ ലളിതമായ രീതിയിൽ വിജയ് മാധവും ദേവികയും വിവാഹതരാവുകയായിരുന്നു. അടുത്ത ബന്ധുക്കളേയും അടുത്ത സുഹൃത്തുക്കളേയും മാത്രമാണ് വിവാഹത്തിൽ പങ്കെടുപ്പിച്ചിരുന്നത്.

ഇരുവരുടേയും വിവാഹ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ദേവികയുടെ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരിയെടുക്കുന്ന വിജയുടെ വീഡിയോ അദ്ദേഹം തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. വീഡിയോ പങ്കുവെച്ച ഉടൻ തന്നെ നിരവധി രസകരമായ കമൻ്റുകളാണ് വീഡിയോക്ക് താഴേ വന്നിരിക്കുന്നത്. കാര്യം എന്തു തന്നെയാണെങ്കിലും ആരാധകർ ഏറെ കൗതുകത്തോടെയാണ് വീഡിയേ കണ്ടിരിക്കുന്നത് എന്നതിൽ തർക്കമില്ല’

You might also like