നയൻ‌താര ഒരുക്കിയ സർപ്രൈസ് കണ്ട് ഞെട്ടി വിഘ്‌നേശ് ശിവൻ !

തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ തന്നെ ഇഷ്ട താരങ്ങളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും, കാമുകനായ വിഘ്‌നേശ് ശിവനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ വിഘ്‌നേഷിന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളാണ് വാർത്തകളിൽ ഇടം നേടുന്നത്.

വിഘ്‌നേശ് പുതിയതായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് നയൻ‌താര ഒരുക്കിയ സർപ്രൈസ് ആയിരുന്നു പിറന്നാൾ ആഘോഷത്തിന്റെ തുടക്കം. ‘ഹാപ്പി ബർത്ത് ഡേയ് റൗഡി’ എന്നെഴുതിയ മനോഹരമായ കേക്ക് ആയാണ് നയൻ‌താര സെറ്റിലേക്ക് എത്തിയത്. ഇരുവരുമൊത്തുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വിഘ്‌നേശ് തന്നെ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചു. ‘തങ്കമേ.. മനോഹരമായ ഈ പിറന്നാൾ സർപ്രൈസിന് നന്ദി..എന്റെ ജീവിതത്തിലുള്ള നിന്റെ സാനിധ്യം തന്നെയാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം’, വിഘ്‌നേശ് കുറിച്ചു.

ചിത്രങ്ങൾ പങ്കു വെച്ച നിമിഷ നേരം കൊണ്ട് ആരാധകർ അവ ഏറ്റെടുത്തു കഴിഞ്ഞു . ആരാധകരുടെ ഇഷ്ട ജോഡികളായ നയൻസും വിഘ്‌നേഷും വിവാഹം കഴിക്കുന്നത് എന്നാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധക സമൂഹം. സമൂഹ മാധ്യമങ്ങളിൽ നിന്നെല്ലാം വിട്ടു നിൽക്കുന്ന താരമാണ് നയൻ‌താര. അതിനാൽ തന്നെ താരത്തിന്റെ വിശേഷങ്ങളും കാമുകനുമൊത്തുള്ള ചിത്രങ്ങളുമെല്ലാം ആരാധകർ കാണുന്നത് വിഘ്‌നേഷിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ്.

വിഘ്‌നേശ് സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിൽ നായിക നയൻ‌താര ആയിരുന്നു . ഈ ചിത്രത്തിൽ വന്നതിനു ശേഷമാണു ഇരുവരും പ്രണയത്തിലായത്.ഈ അടുത്ത് ഒരു പ്രമുഖ ചാനലിൽ കൊടുത്ത അഭിമുഖത്തിൽ താനും വിഘ്‌നേഷും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് നയൻ‌താര പറയുകയുണ്ടായി.

എന്നാൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരം താരങ്ങൾ പുറത്തു വിട്ടിട്ടില്ല. ‘കാത്തു വാക്കുളാ രണ്ടു കാതൽ’ എന്ന ചിത്രമാണ് വിഘ്‌നേശ് ഇപ്പോൾ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. നയൻ‌താര, വിജയ് സേതുപതി, സാമന്ത എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനപെട്ട അഭിനേതാക്കൾ. ചിത്രീകരണം ഇപ്പോൾ ചെന്നൈയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .

You might also like