ചിൻ അപ്പ്‌, ചിൻ ഡൌൺ, റെഡി. ക്യാമറ വുമണായി മാറിയ കുഞ്ഞ് ശ്രേഷ്ഠയുടെ കുസൃതി പങ്കുവെച്ച് സുജാത മോഹൻ.!!

മലയാളികൾക്കെന്നപോലെ തന്നെ ഏതൊരു സംഗീത ആസ്വാദകർക്കും ഒരുപോലെ പ്രിയങ്കരിയായ കലാകാരിയാണ് സുജാത മോഹൻ. നാലു പതിറ്റാണ്ടിലേറെ കാലമായി പിന്നണി ഗായിക രംഗത്ത് പ്രവർത്തിക്കുന്ന ഇവർ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും നിരവധി ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിലെ ഗാനഗന്ധർവനായ കെ ജെ യേശുദാസിന്റെ

കൂടെ ഗാനാലാപന രംഗത്തേക്ക് ഉയർന്നുവന്ന താരം കൂടിയാണ് ഇവർ. മലയാള സിനിമാ ലോകത്ത് ഒഴിച്ചുകൂടാനാകാത്ത ഗായികയായി വളർന്നുവന്ന ഇവർ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയും ആസ്വാദകരെയും നേടിയെടുക്കുകയും മാത്രമല്ല മികച്ച പിന്നണി ഗായികക്കുള്ള നിരവധി അവാർഡുകളും സ്വന്തമാക്കുകയും ചെയ്തിരുന്നു. തന്റെ അമ്മയുടെ ശൈലിയും കരിയറും പിന്തുടർന്നുകൊണ്ട് മകളായ ശ്വേതാ മോഹനും ഗാനാലാപന രംഗത്ത് ഇന്നും നിറസാന്നിധ്യമാണ്.

ഇൻസ്റ്റഗ്രാമിലും മറ്റും സജീവമായി ഇടപെടാറുള്ള ഇവർ തങ്ങളുടെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. കുഞ്ഞ് ശ്രേഷ്ഠതയുടെ കുസൃതികളും മറ്റു രസകരമായ കാര്യങ്ങളും അമ്മയായ ശ്വേതാ മോഹനും, സുജാത മോഹനും പലപ്പോഴും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സുജാത മോഹൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ശ്രേഷ്ഠ കുഞ്ഞിന്റെ കുസൃതി നിറഞ്ഞ ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ഇടം പിടിച്ചിട്ടുള്ളത്.

ക്യാമറയുടെ ട്രൈപ്പോഡിന് അടുത്തുവന്നു കൊണ്ട് അത് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന ശ്രേഷ്ഠയുടെ ചിത്രമാണ് ” എന്റെ ക്യാമറ വുമൺ ” എന്ന തലക്കെട്ടിൽ സുജാത പങ്കുവച്ചിട്ടുള്ളത്. ഈയൊരു ചിത്രം ആരാധകർക്കിടയിൽ നിമിഷനേരം കൊണ്ട് വൈറലായതോടെ നിരവധി പേരാണ് വിശേഷങ്ങൾ തിരക്കിയും മറ്റും പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇതിനു മുമ്പും ശ്രേഷ്ഠ തന്റെ മുഖത്ത് മേക്കപ്പ് ചെയ്യുന്ന വീഡിയോ സുജാത പങ്കുവെക്കുകയും ചെയ്തിരുന്നു. തന്റെ കുഞ്ഞിളം കൈ കൊണ്ട് അമ്മൂമ്മയായ സുജാതയുടെ മുഖത്ത് പൗഡർ പൂശുന്ന ഈ വീഡിയോ ആരാധകർക്കിടയിൽ ഏറെ തരംഗമായ ഒന്നായിരുന്നു.

You might also like