വെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു.. വെണ്ടക്ക ഇഷ്ടമില്ലാത്തവരും ഒരുപോലെ ഇഷ്ടപെടുന്ന ഒരു വെണ്ടക്ക മസാല

വെണ്ടയ്ക്ക കൊണ്ട് സാമ്പാർ മാത്രമല്ല ഒരു അടിപൊളി മസാല കറി തന്നെ ഉണ്ടാക്കി നോക്കിയാലോ. വെണ്ടയ്ക്ക മസാല ഇങ്ങനെ ഉണ്ടാക്കിയാൽ ചോറിനും ചപ്പാത്തിക്കും വേറെ ഒരു കറിയും വേണ്ട…. വെണ്ടക്ക ഇഷ്ടമില്ലാത്തവരും ഒരുപോലെ ഇഷ്ടപെടുന്ന ഒരു വെണ്ടക്ക മസാല…

ആവശ്യമായ ചേരുവകൾ
വെണ്ടയ്ക്ക – 1 കിലോ
ജീരകം – 1 tsp
സവാള – 2
ഇഞ്ചി – 1
വെളുത്തുള്ളി – 4 , 5
മുളക്പൊടി – 1 tbsp
മഞ്ഞൾപൊടി – 1 / 2 tsp
കറിവേപ്പില – 3 തണ്ട്
തക്കാളി – 1
ഗരം മസാല – 1 tbsp
കുരുമുളക് പൊടി – 1 tbsp
തൈര് – 1 tbsp
കടലമാവ് – 1 tbsp
മല്ലിയില
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം
ആദ്യം ഇഞ്ചി , വെളുത്തുള്ളി നന്നായി ചതച്ച മാറ്റുക. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അറിഞ്ഞ വെച്ച വെണ്ടയ്ക്ക ഇട്ടു നന്നായി വഴറ്റി മാറ്റുക. അതെ ചട്ടിയിലേക്ക് ആവിശ്യത്തിന് എണ്ണ ഒഴിച്ച അതിലേക്ക് ജീരകമിട്ട് പൊട്ടി കഴിയുമ്പോൾ അതിലേക്ക് ചതച്ച വെച്ച ഇഞ്ചി , വെളുത്തുള്ളി , സവാള എന്നിവ ഇട്ട് നന്നായി വഴറ്റുക നന്നായി വഴണ്ട് കഴിയുമ്പോൾ ഇതിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി ഇട്ടു വഴറ്റുക.


ഇനി ഇതിലേക്ക് അറിഞ്ഞ വെച്ച തക്കാളി , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക , നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് ഗരം മസാല,കുരുമുളക് പൊടി , തൈര് എന്നിവ ഇട്ട് നന്നായി മിക്സ് ചെയുക ഇനി കടലമാവും ആവിശ്യത്തിന് വെള്ളവും ,ഉപ്പും ചേർത്ത കുറച്ച മിനിറ്റ് വേവിക്കുക
ഇനി ഇതിലേക്ക് അറിഞ്ഞ വെച്ച മല്ലിയില കുടി ഇട്ട് അടുപ്പിൽ നിന്ന് ഇറക്കി മാറ്റുക. അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ വെണ്ടയ്ക്ക മസാല തയാർ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like