താരങ്ങളും താരവിവാഹങ്ങളും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. പ്രിയപ്പെട്ട താരമാണങ്കിൽ പിന്നെ പറയണ്ട കാര്യവുമില്ല. ഈ കഴിഞ്ഞ ദിവസമായിരുന്നു ആയിരുന്നു സംവിധായകൻ ശ്രീജിത്തും റെബേക്ക സന്തോഷും തമ്മിൽ വിവാഹിതരായത്. മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയായ റെബേക്ക നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു കഴിഞ്ഞ ദിവസം ശ്രീജിത്തുമായി ജീവിതത്തിൽ ഒന്നായത്. സ്വകാര്യ ഹോട്ടലിൽ ലളിതമായി നടത്തിയ
ചടങ്ങിന്റെ ദൃശ്യങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത് റെബ്ബേക്ക, ശ്രീജിത്തിന്റെ വീട്ടിൽ എത്തിയപ്പോൾ നൽകിയ സർപ്രൈസ് കണ്ടിട്ടാണ്. വളരെ കൂളായി ശ്രീജിത്തിനൊപ്പം കേക്ക് മുറിച്ച് ജീവിതം തുടങ്ങുന്ന റെബേക്ക സ്വന്തം വീട്ടുകാരെ യാത്രയാക്കാൻ ഇറങ്ങുമ്പോൾ കരയാൻ പറഞ്ഞ് ശ്രീജിത്ത് കളിയാക്കുകയും വെണ്ണിലാ കുന്നിലെ രാപ്പാടി എന്ന് തുടങ്ങുന്ന പാട്ട് പാടി
കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം എന്നാൽ വളരെ കൂളായി താൻ കരയില്ലന്നും പറഞ്ഞ് സന്തോഷവതിയായി ശ്രീജിത്തിനെക്കാൾ നന്നായി വെണ്ണിലാ കുന്നിലെ രാപ്പാടി പാടി വീട്ടുകാരെ യാത്രയാക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതികൾ പങ്കു വെച്ചിരിക്കുന്ന വീഡിയോ വളരെ പെട്ടന്ന് തന്നെ ആരാധകരെറ്റെടുത്തും കഴിഞ്ഞു. താര വിവാഹത്തിന് പങ്കെടുക്കാൻ ഒട്ടേറെ സിനിമാ സീരിയൽ പ്രവർത്തകർ
എത്തിയിരുന്നു. സോഷ്യൽ മീഡിയ വഴി നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസയറിയിച്ച് എത്തിയിരിക്കുന്നത്. വിവാഹപ്പിറ്റേന്ന് അതിരാവിലെ ഉറക്കമുണരാൻ മടിക്കുന്ന റെബേക്കയും തമാശ രൂപേണ സംസാരിക്കുന്ന ശ്രീജിത്തിന്റെയും വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയുടെ സംവിധായകനായിട്ടായിരുന്നു ശ്രീജിത്ത് സംവിധാന രംഗത്ത് അരങ്ങേറിയത്. ഏഷ്യനെറ്റിലെ കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് റെബേക്ക നായികാ വേഷത്തിലെത്തിയത്.