എന്റെ ഈശ്വരാ വറ്റൽ മുളക് വീട്ടിൽ ഉണ്ടായിട്ടും ഇങ്ങിനെയൊരു സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ.😋👌

മിക്ക വീടുകളിലും നമ്മൾ വറ്റൽ മുളക് വാങ്ങി സൂക്ഷിക്കാറുണ്ട്. വറ്റൽ മുളക് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരുപിടി വറ്റൽ മുളക് ആണ് നമ്മൾ ഇവിടെ എടുക്കുന്നത്.

ഇത് നന്നായി കഴുകിയെടുക്കാം. ഒരു തുണി ഉപയോഗിച്ചു നനവെല്ലാം കളഞ്ഞെടുക്കാം. ഇത് ഒരു പപ്പട കോലിൽ കുത്തിവെക്കാം. ശേഷം സ്റ്റവ് ഫ്ളൈയിം ഓൺ ആക്കി ഈ മുളക് ചുട്ടെടുക്കാം. അല്ലെങ്കിൽ ഒരു ഫ്രൈ പാനിൽ ചൂടാക്കി എടുത്താലും മതി. ശേഷം അൽപ്പം തേങ്ങാ ചിരകിയതും ഉള്ളിയും ഉപ്പും മിക്സിയുടെ ജാറിലെക് ഇട്ടു കൊടുക്കാം.

ചുട്ടെടുത്ത മുളകും ഇതിലേക്ക് ഇട്ടുകൊടുക്കാം. അൽപ്പം പച്ചവെളിച്ചെണ്ണ കൂടി ഒഴിച്ചാൽ സംഭവം റെഡി. എളുപ്പം തയ്യാറാക്കാവുന്ന ഈ ഒരൊറ്റ ചമ്മന്തി മതി മിനിമം 2 പ്ലേറ്റ് ചോറ്‌ അകത്താക്കാൻ. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like