ജീവിതത്തിലെ മനോഹര നിമിഷം പങ്ക് വെച്ച് വൈക്കം വിജയലക്ഷ്മി; ജീവിതത്തിലെ ധന്യ മുഹൂർത്തം

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരെ എടുത്താൽ അതിൽ വൈക്കം വിജലക്ഷ്മിക്ക് ഉള്ള പങ്ക് വലുതാണ്. വളരെ വ്യത്യസ്തമായ ആലാപന ശൈലിയും സ്വരവുമാണ് വിജയലക്ഷ്മിയുടെത്. കാഴ്ച പരിമിതി ഉണ്ടായിട്ട് കൂടി തൻ്റെ കഴിവ് കൊണ്ട് ജീവിത വിജയം നേടിയ വ്യക്തിത്വമാണ് വിജയലക്ഷ്മി. തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ഒരു വാർത്തയാണ് താരം പങ്ക് വെച്ചിരിക്കുകയാണ്. കാഴ്ച ലഭിക്കുന്നതിന് വേണ്ടി ചികിത്സ നടന്ന് കൊണ്ടിരിക്കുന്നതിന്റെ വിശേഷങ്ങൾ

എം ജി ശ്രീകുമാർ അവതാരകൻ ആയിരിക്കുന്ന പാടാം നേടാം എന്ന പരിപാടിയിലാണ് വിജയലക്ഷ്മി വെളിപ്പെടുത്തിയത്. വിജയലക്ഷ്മിക്ക് ഉടൻ കാഴ്ച ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് അച്ഛൻ പറഞ്ഞത്. “കണ്ണിന്റെ കാഴ്ചയ്ക്ക് വേണ്ടി എവിടെയൊക്കെയോ പോയി ട്രീറ്റ്മെന്റ് എടുത്തു എന്നൊക്കെ കേട്ടിരുന്നു. അതിന് വേണ്ടി ഇപ്പോള്‍ ശ്രമിക്കുന്നുണ്ടോ എന്നായിരുന്നു എംജി ശ്രീകുമാര്‍ വിജയലക്ഷ്മിയോട് ചോദിച്ചത്. താരത്തിന്റെ അച്ഛനാണ് അതിനുള്ള മറുപടി പറയുന്നത്.

‘യു എസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ഞരമ്പിന്റേയും ബ്രയിനിന്റേയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അതിപ്പോള്‍ നമുക്ക് മാറ്റിവെക്കാം, ഇസ്രയേലില്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്. അടുത്ത കൊല്ലം അമേരിക്കയിലേക്ക് പോവണം എന്ന് വിചാരിച്ച് ഇരിക്കുകയാണ്. ഈ ലോകം ഇനി കാണണം സംഗീതം

ഗന്ധത്തിലൂടെ മനസ്സിലാക്കുന്ന വിജി തീര്‍ച്ചയായും ഈ ലോകത്തെ കാണണമെന്ന് എംജി പറഞ്ഞപ്പോള്‍ ഒരു ഹോപ് വന്നിട്ടുണ്ടെന്നായിരുന്നു അച്ഛന്റെ മറുപടി. ഹോപ്പല്ല അത് സംഭവിക്കും. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് മുന്നോട്ട് പോവുകയാണ്. വെളിച്ചമൊക്കെ ഇപ്പോള്‍ കാണാനാവുന്നുണ്ടെന്ന് ഇരുവരും പറയുന്നു. കാഴ്ച ശക്തി കിട്ടുമ്പോള്‍ ആരെയാണ് ആദ്യം കാണാനാഗ്രഹിക്കുന്നതെന്ന ചോദിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കന്‍മാരെയും എന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി.

You might also like