ഉഴുന്നുവടയിൽ ഈ ഒരൊറ്റ ചേരുവ ചേർത്ത് ഉണ്ടാക്കി നോക്കൂ;മോരുമൊര ഉഴുന്ന് വട ഇനി ഈസിയായി വീട്ടിൽ തന്നെ. | Uzhunnu Vada Tasty Recipe And Tips

Whatsapp Stebin

Uzhunnu Vada Tasty Recipe And Tips : വീട്ടിൽ ഉഴുന്നുവട ഉണ്ടാക്കുമ്പോൾ അത് റസ്റ്റോറന്റ് സ്റ്റൈലിൽ ലഭിക്കുന്ന വടയുടെ ടേസ്റ്റ് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ അതിനായി വട തയ്യാറാക്കുമ്പോൾ അതിൽ ചേർക്കേണ്ട ചില സീക്രട്ട് ഇൻഗ്രീഡിയൻസിനെ പറ്റിയും വട ഉണ്ടാക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം.

ഉഴുന്നുവട തയ്യാറാക്കാനായി ആദ്യം തന്നെ ഉഴുന്ന് കുതിർത്താനായി വെക്കണം. ഒരു മണിക്കൂർ സമയം കൊണ്ട് തന്നെ ഉഴുന്ന് കുതിർന്ന കിട്ടുന്നതാണ്. അതിനുശേഷം ഉഴുന്നിലെ വെള്ളം മുഴുവൻ കളഞ്ഞ് അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ടോ മൂന്നോ ബാച്ചുകളായി അരച്ചെടുക്കാം. ആവശ്യമെങ്കിൽ മാത്രം ഉഴുന്നിലേക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ വെള്ളം കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. അരച്ചുവെച്ച മാവിലേക്ക് മൂന്നു മുതൽ 4 ടേബിൾ സ്പൂൺ അളവിൽ വറുത്തുവെച്ച അരിപ്പൊടി കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. ശേഷം കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഫെർമെന്റ് ചെയ്യാനായി മാവ് വയ്ക്കാം.

മാവ് അത്യാവിശ്യം പുളിച്ചു പൊന്തിവന്നു കഴിഞ്ഞാൽ മറ്റ് ചേരുവകൾ കൂടി മാവിലേക്ക് ചേർത്തു കൊടുക്കണം. ഒരു മീഡിയം വലിപ്പത്തിലുള്ള ഉള്ളി കനം കുറച്ച് അരിഞ്ഞെടുത്തത്, അല്പം ഇഞ്ചി ചതച്ചത്, എരുവിന് ആവശ്യമായ മുളക് അരിഞ്ഞെടുത്തത്, കുറച്ച് കുരുമുളക് ചതച്ചത്, സാമ്പാർ പൊടി, വടയിലേക്ക് ആവശ്യമായ ഉപ്പ് എന്നിവ ചേർത്ത് മാവ് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. അതിനുശേഷം വട വറുത്തെടുക്കാൻ ആവശ്യമായ എണ്ണ പാനിലേക്ക് ഒഴിച്ച് ചൂടാക്കാനായി വയ്ക്കാം.

ഈയൊരു സമയത്ത് വട പരത്തി എടുക്കുന്നതിനായി ഒരു പാത്രത്തിൽ അല്പം വെള്ളം വെച്ച് രണ്ടു കൈയും അതിൽ മുക്കി ഒരു ഉരുള മാവെടുത്ത് കയ്യിൽ വച്ച് പരത്തി നടുക്ക് ഹോളിട്ട ശേഷം എണ്ണയിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. വടയുടെ രണ്ട് വശവും നല്ലതുപോലെ ക്രിസ്പായി ഉള്ള് വെന്തു വരണമെങ്കിൽ മീഡിയം ചൂടിലാണ് എണ്ണ വെക്കേണ്ടത്. അതിനുശേഷം വട എണ്ണയിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. ഈയൊരു രീതിയിൽ വട തയ്യാറാക്കുമ്പോൾ തീർച്ചയായും അത് റെസ്റ്റോറന്റ് സ്റ്റൈലിൽ ആകും എന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rate this post
You might also like