ജൂഹി തിരികെയെത്തുന്നു 😍😍 ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വളരെക്കുറഞ്ഞ സമയം കൊണ്ടു തന്നെ നിരവധി ആരാധകരെ നേടിയെടുത്ത പരമ്പരയാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും.ഇന്നുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു പ്രമേയം കാഴ്ച്ചവെച്ചതു കൊണ്ടുത്തന്നെ നിരവധി ആരാധകർ ഷോയ്ക്ക് ഉണ്ടായിരുന്നു.എന്നാൽ അവിചാരിതമായാണ് ഷോ നിർത്തിവെച്ചത്. എന്തുകൊണ്ടാണ് പരമ്പര അവസാനിപ്പിച്ചത് എന്ന് ചോദിച്ചുകൊണ്ട് ആരാധകർ

എത്തിയതോടെ ഉടൻ വൈകാതെ പരമ്പര വീണ്ടും ആരംഭിക്കും എന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചത്. എന്നാൽ അതിന് ശേഷം അവിചാരിതമായാണ് ജൂഹിയുടെ ജീവിതത്തിലെ പ്രയാസങ്ങൾ പുറം ലോകം അറിഞ്ഞത്. സഹോദരനൊപ്പം യാത്രചെയ്തിരുന്ന ജൂഹിയെന്ന ലച്ചുവിന്റെ അമ്മയുടെ വിയോ​ഗം വളരെയധികം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്.പക്ഷെ അപ്പോഴും താരത്തിന് പൂർണ്ണ പിന്തുണയുമായി ഉപ്പും മുളകും അണിയറ

പ്രവർത്തകരും ആരാധകരും ഉണ്ടായിരുന്നു എന്നതാണ് സത്യം. ഏറ്റവും ഒടുവിലായി എല്ലാവരെയും സന്തോഷത്തിലാഴ്ത്തുന്ന ഒരു വാർത്തയാണ് സൈബർ ഇടങ്ങളിൽ നിറയുന്നത്. ഉപ്പും മുളകും ടീം ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബാലു പാൻറും ഷർട്ടുമാണ് ധരിച്ചെത്തിയപ്പോൾ നീലു മദാമ്മയുടെ ​ഗെറ്റപ്പിൽ ആണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേശുവും ലച്ചുവും മുടിയനും പാറുക്കുട്ടിയും ശിവാനിയും ഒക്കെ

ചിത്രത്തിൽ എത്തിയിട്ടുണ്ട്. തങ്ങളുടെ പ്രിയ പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യുവാൻ തുടങ്ങുന്നുവോ എന്ന ആകാംഷയിലാണ് ആരാധകർ. അപ്പോഴും തങ്ങളുടെ പ്രിയ ലച്ചു പഴയ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരുന്നു എന്ന സന്തോഷം പങ്കു വെക്കുന്ന ഒരു കൂട്ടം ആരാധകരും ഉണ്ട്. ഇതിനു മുൻപ് ഓണത്തിന് ഒരു സ്വകാര്യ പരിപാടിയിൽ ആണ് ഉപ്പും മുളകും ടീം ഒന്നിച്ചെത്തിയത്. അന്ന് പരമ്പര വീണ്ടും തുടങ്ങുന്നു എന്ന സന്തോഷകരമായ വാർത്തയും അവർ പങ്കുവച്ചിരുന്നു. ഇപ്പോൾ പങ്കുവെക്കുന്ന ചിത്രം ആ വാർത്തയ്ക്ക് തുടക്കമാണോ എന്നാണ് ആരാധകർക്ക് ഇപ്പോൾ അറിയേണ്ടത്. എന്തുതന്നെയായാലും ഉപ്പും മുളകും ടീമിൻറെ ഏറ്റവും പുതിയ ചിത്രം മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.

You might also like