ഉലുവ കഞ്ഞി എളുപ്പത്തിൽ.!! | Uluvakanji Easy Recipe Malayalam

Uluvakanji Easy Recipe Malayalam : കർക്കിടകമാസം ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. കർക്കിടക കഞ്ഞി ആയും പല വിധത്തിൽ ഉള്ള മരുന്നുകൾ ആയും ഒക്കെ പലരും ഈ സമയത്ത് ശരീരത്തിന് വേണ്ടി ഓരോന്ന് ചെയ്യാറുണ്ട്. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ഉലുവ കഞ്ഞി. കർക്കിടക കഞ്ഞി അഥവാ ഉലുവ കഞ്ഞി കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാവാറുള്ള ചേരുവകൾ മാത്രം മതി ഈ ഉലുവ കഞ്ഞി ഉണ്ടാക്കാനായിട്ട്.

പ്രഷറും ഷുഗറും ഒക്കെ ഉള്ളവർക്ക് ഏറ്റവും നല്ലതാണ് ഉലുവ കഴിക്കുന്നത്. അത്‌ കൊണ്ട് തന്നെ വീഡിയോയിൽ കാണിക്കുന്നതിനെക്കാൾ കൂടുതൽ അളവിലും ഉലുവ എടുക്കാവുന്നതാണ്. ഒരാഴ്ച എങ്കിലും അടുപ്പിച്ചു കുടിച്ചാൽ ആണ് ഉലുവ കഞ്ഞി കുടിക്കുന്നതിന്റെ ഗുണം ലഭിക്കുന്നത്.

ഒരു കാൽ കപ്പ്‌ ഉലുവ രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. കുറഞ്ഞത് എട്ട് മണിക്കൂർ എങ്കിലും ഉലുവ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. ഒരു കപ്പ്‌ ഉണക്കലരി നല്ലത് പോലെ കഴുകി എടുക്കണം. ഉണക്കലരിക്ക് പകരം എടുക്കാവുന്ന അരികൾ ഏതൊക്കെ ആണെന്ന് വീഡിയോയിൽ പറയുന്നുണ്ട്.

ഉലുവ വെള്ളത്തോടെ തന്നെ കുക്കറിലേക്ക് മാറ്റുക. ഇതിനെ ഒരു വിസ്സിൽ വേവിക്കുക. ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന ഉണക്കലരിയും ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് വേവിക്കണം. രണ്ട് വിസ്സിൽ വന്നിട്ട് പ്രഷർ മുഴുവനായും പോവാനായി വെയിറ്റ് ചെയ്യണം.ഇത് വേവുന്ന സമയം കൊണ്ട് തേങ്ങാ ചിരകിയത് എടുത്ത് ഒന്നാം പാലും രണ്ടാം പാലും എടുക്കണം. അരി വെന്തു കഴിയുമ്പോൾ രണ്ടാം പാല് ചേർത്ത് തിളപ്പിക്കാം. ശേഷം ഒന്നാം പാല് ചേർത്ത് സ്റ്റോവ് ഓഫ്‌ ചെയ്യാം. വേണമെങ്കിൽ മാത്രം ഒരൽപ്പം ഉപ്പോ ശർക്കരയോ ചേർക്കാം.

You might also like