മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി അപ്സര. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. നടനും സംവിധായകനുമായ ആൽബി ഫ്രാൻസിസ് ആണ് അപ്സരയുടെ നല്ല പാതി. വിവാഹത്തിനും വിവാഹത്തെ തുടർന്ന് നടത്തിയ റിസപ്ഷനിലും സിനിമ സീരിയൽ രംഗത്തെ പ്രമുഖരടക്കം ഒട്ടേറെ പേർ പങ്കെടുത്തിരുന്നു. ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന സാന്ത്വനം എന്ന പരമ്പരയിലാണ് അപ്സര ഇപ്പോൾ
അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സാന്ത്വനത്തിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രമായി തിളങ്ങുകയാണ് താരം. വിവാഹത്തിന്റെയും റിസപ്ഷന്റെയും വാർത്തകളും വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി കണ്ടുകൊണ്ടിരുന്ന ആരാധകരുടെ സംശയമായിരുന്നു എന്തുകൊണ്ടാണ് സാന്ത്വനം താരങ്ങൾ വിവാഹത്തിന് എത്താതിരുന്നത് എന്നത്. എന്നാൽ ആ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തിരുവനന്തപുരത്തെ
തന്റെ സുഹൃത്തുക്കൾക്കും സീരിയൽ മേഖലയിലെ സഹപ്രവർത്തകർക്കും വേണ്ടി അപ്സര പ്രത്യേക വിവാഹ റിസപ്ഷൻ ഒരുക്കിയിരുന്നു. ചടങ്ങിൽ ഒട്ടേറെ ടെലിവിഷൻ താരങ്ങളും മറ്റു മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു. നടി ചിപ്പി രഞ്ജിത്ത്, സാന്ത്വനത്തിലെ അഞ്ജലി ഗോപിക അനിൽ, ഹരിയായി എത്തുന്ന ഗിരീഷ് നമ്പിയാർ തുടങ്ങിയ സാന്ത്വനം താരങ്ങളെല്ലാം അപ്സരക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. നോർത്ത് ഇന്ത്യൻ ടച്ചിലുള്ള
ചുവപ്പ് നിറത്തിലുള്ള ഒരു സാരിയിൽ അതിമനോഹരിയായാണ് അപ്സര വേദിയിലെത്തിയത്. റിസപ്ഷൻ നടക്കുന്നതിനിടെ ഗോപികയോട് മാധ്യമങ്ങൾ സാന്ത്വനത്തിന്റെ വിശേഷങ്ങൾ ചോദിച്ചിരുന്നു. ശിവേട്ടൻ വരാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ചില തിരക്കുകൾ കാരണം അദ്ദേഹത്തിന് വരാൻ പറ്റിയില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. അതേ സമയം പ്രണയത്തെകുറിച്ച് ചോദിച്ചപ്പോൾ അതിനുള്ള മറുപടി പറയാൻ സമയമായിട്ടില്ല എന്നും അങ്ങനെയൊന്നുള്ളപ്പോൾ എല്ലാവരോടും തുറന്നുപറയുമെന്നുമായിരുന്നു മറുപടി.