മിന്നൽ മുരളിയിൽ ഇത്രയും കാര്യങ്ങൾ ഒളിപ്പിച്ചു വെച്ചിരുന്നോ.. ചിത്രത്തിൽ ആരും കാണാതെ പോയ കാര്യങ്ങൾ ഇത് ഒക്കെയാണ്

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രം ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിലുട നീളം ചെറിയ കാര്യങ്ങൾ പോലും സസൂക്ഷ്മം പരിശോധിച്ച ബേസിൽ ഏറ്റവും നല്ലൊരു ചിത്രമാണ് ജനങ്ങൾക്ക് കൈമാറിയത്. മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഡിസംബർ 24 ന് ആണ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. ടൊവിനോയാണ് പ്രധാന കഥാപാത്രമെങ്കിലും

മറ്റുളള താരങ്ങൾക്കും പ്രാധാന്യം നൽകി കൊണ്ടാണ് ബേസിൽ സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ബേസിൽ ഒരുക്കി വെച്ചിരിക്കുന്ന കാര്യങ്ങൾ ആണ് നോക്കുന്നത്. ചിത്രത്തിൽ ജയ്സൺന്റെ അപ്പന്റെ പേര് വർക്കി എന്നല്ലെന്നും മാർട്ടിൻ എന്ന് ആണന്നു എസ് ഐ സാജൻ പറയുന്നുണ്ട്. ചിത്രത്തിൽ തുടക്കത്തിൽ തന്നെ പള്ളിക്കുന്നിലെ പുണ്യാളൻ എന്ന നാടകത്തിന്റെ കട്ടൗട്ടിലും മിന്നൽ മുരളി എന്ന കഥയുടെ മുൻപിലും മാർട്ടിൻ എന്ന് എഴുതിയിരിക്കുന്നത് കാണാം.

നാടകത്തിന്റെ അവസാനവും സിനിമയുടെ ആദ്യഭാഗത്തായിട്ടും മാർട്ടിൻ പുണ്യാളന്റെ രീതിയിൽ കുന്തവുമായി വരുന്നുണ്ട്. സിനിമയുടെ അവസാനം ജയ്സൺ ഷിബുവിനെ കൊല്ലാൻ വരുന്നതും ഈ സെയിം രീതിയിൽ തന്നെയാണ്. അതുപോലെ തന്നെ രണ്ട് സിറ്റുവേഷനിലും തീപിടുത്തം ഉണ്ടാവുന്നതും കാണിക്കുന്നുണ്ട്. അടുത്തത് ജയ്സൺ ബിൻസിയെ ആദ്യമായി കാണാൻ വരുമ്പോൾ അവിടെയുള്ള ഒരു ചൂവരിൽ കുഞ്ഞി രാമായണം എന്ന ചിത്രത്തിൽ

ബേസിൽ തുടങ്ങി വച്ചിരുന്ന സൽസ എന്ന് പേരുള്ള ഒരു മിനറൽ വാട്ടറിന്റെ ചിത്രം കാണാം. അതിന്റെ അടുത്തായി തന്നെ വരാൻ പോകുന്ന പള്ളിപ്പെരുന്നാളിന്റെ പോസ്റ്ററുകളും വ്യക്തമായി കൊടുത്തിരിക്കുന്നത് കാണാം. സിനിമ കാണിക്കുന്നത് പഴയ കാലഘട്ടം ആയതുകൊണ്ട് തന്നെ പഴയ സാധനങ്ങൾ കൊണ്ടുവരാനും ബേസിൽ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പഴയ വിസിർ, ബിജിയുടെ ഓഫീസിലെ ടൈപ്പ് റൈറ്റർ ഇതെല്ലാം അതിന് ഉദാഹരണങ്ങളാണ്.

You might also like