അടിപൊളി ടേസ്റ്റിൽ ഒരു തക്കാളി ചട്ണി ഉണ്ടാക്കാം😍😍 നിങ്ങൾ ഇത് വരെ കഴിച്ചതിനേക്കാളൊക്കെ സൂപ്പർ ആയിരിക്കും ഉറപ്പ് 😋👌

Whatsapp Stebin

Tomato Onion Chutney : നിങ്ങൾ തമിഴ് നാട്ടിൽ പോയിട്ടുണ്ടോ. ഉണ്ടെകിൽ മിക്കവാറും അവിടുന്ന് ദോശയോ ഇഡലിയോ കഴിച്ചിട്ടുണ്ടാവും. കഴിച്ചതാണെങ്കിൽ അവിടെ ഇഡലിയുടെയും ദോശയുടെയും കൂടെ കിട്ടുന്ന ചട്ണിയുടെ രുചി ഒരിക്കലും നിങ്ങൾ മറക്കില്ല. എന്നാൽ അവരുണ്ടാക്കുന്ന ആ ചട്ണി നമ്മൾ വീട്ടിലുണ്ടാക്കാം. രുചിയിൽ ദോശയും ഇഡലിയും കഴിക്കാം. അതെങ്ങനെയാണെന്ന് നോക്കാം.

അതിന് നമുക്ക് വേണ്ടത് വലിയ നാലോ അഞ്ചോ തക്കാളിയാണ്. പിന്നെ സവാള വലുതാക്കി മുറിച്ചതും. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക അതിലേക്ക് നേരത്തെ മുറിച് വച്ച സവാള ഇട്ട് വഴറ്റുക. വഴന്നു വന്നാൽ തക്കാളി ചേർത്ത് വീണ്ടും വഴറ്റുക. അതിലേക്ക് 2 പച്ചമുളക് അരിഞ്ഞതും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മുളക്പൊടിയും, കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും

ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റികൊണ്ടിരിക്കുക. ഇനി അടുപ്പത്ത് നിന്നും ഇറക്കി ചൂട് പോവുന്നത് വരെ മാറ്റി വെക്കുക. നന്നായി തണുത്താൽ മിക്സിയുടെ ജാർ എടുത്ത് വൃത്തിയാക്കി അതിലേക് ഇട്ട് അടിച്ചെടുക്കുക. ചെറുതായി ക്രഷ് ചെയ്താൽ മതി. ഫൈൻ ആയി അടിക്കരുത്. മിക്സിയിൽ അടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇതിലേക്ക് വെള്ളം ചേർക്കാൻ പാടില്ല എന്നതാണ്.

വെള്ളം ചേർക്കാതെ അടിച്ചാലാണ് തമിഴ് നാട്ടിലെ ചട്ണിയുടെ അതേ ടേസ്റ്റ് കിട്ടുകയുള്ളു. ഇനി ഇത് സെർവിങ് ബൗളിലേക്ക് മാറ്റി ദോശക്കോ ഇഡലിക്കോ കൂട്ടി കഴിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുമെന്നുള്ളത് തീർച്ച. ദോശയും ഇഡലിയും കഴിക്കാൻ ഇഷ്ടമില്ലാത്തവർ കൂടെ ചോദിച്ചു വാങ്ങി കഴിക്കും. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. credit : Ruchikaram

Rate this post
You might also like