എലി വീട്ടിലല്ല ഇനി നാട്ടില്‍ പോലും വരില്ല ഇത് ഒരു തവണ ചെയ്താൽ.!! എലി, പെരുച്ചാഴി, കൂട്ടത്തോടെ തുരത്താൻ ഇതു മാത്രം മതി.!! | To Get Ride Of Rats

To Get Ride Of Rats : തേങ്ങയും നെയ്യും ഉണ്ടെങ്കിൽ എലിയെ പാടെ തുരത്താൻ ഒരു വിദ്യ ഇതാ. വീടുകളിലും കൃഷിയിടങ്ങളിലും ഒക്കെ വലിയതോതിലുള്ള ഉപദ്രവം നാം എലിയുടെ ഭാഗത്തുനിന്ന് നേരിടാറുണ്ട്. കെണി വച്ചാലോ മറ്റോ ഇതിൽ പെടാത്ത എലികളെ ഇനി പാടെ തുരത്താൻ നമുക്ക് ഈ ഒരു വിദ്യ പ്രയോഗിച്ചു നോക്കാം. അതിനായി ആവശ്യം അല്പം തേങ്ങയും ലേശം നെയ്യും മാത്രമാണ്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഒരു പാനിലേക്ക് അല്പം നെയ്യ് ഒഴിച്ച ശേഷം അതിലേക്ക് കുറച്ച് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കാവുന്നതാണ്. വെളിച്ചെണ്ണ ഒഴിച്ച് നാളികേരം വറുത്തശേഷം അതിലേക്ക് അല്പം നെയ്യ് ഒഴിക്കുകയോ ഇല്ലായെങ്കിൽ അവസാനം അല്പം നെയ് തൂകി കൊടുക്കുകയോ ചെയ്യാവുന്നതാണ്. നെയ്യിൽ വറുത്ത എണ്ണയുടെ മണം എലിയെ ആകർഷിക്കും. എന്നതുകൊണ്ടാണ് ഇതിലേക്ക് നമ്മൾ നെയ്യ് ഒഴിച്ചുകൊടുക്കുന്നത്.

ഒരുപാട് ബ്രൗൺ നിറം ആകാതെ ചെറിയ ഒരു ബ്രൗൺ നിറമാകുമ്പോൾ തന്നെ മിക്സിയുടെ ജാറിൽ ഇട്ട് ഈ തേങ്ങ നമുക്കൊന്ന് ചതച്ചെടുക്കാം. ഒരുപാട് അരഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇനി നമുക്ക് ചെയ്യേണ്ടത് രണ്ട് മെത്തേഡിൽ ഉള്ള വിദ്യയാണ്. ആദ്യത്തെ മെത്തേഡ് എന്ന് പറയുന്നത് മുളകുപൊടി ചേർത്ത് വയ്ക്കുകയാണ്. രണ്ടാമത്തേത് പഴയ സ്ക്രബർ ഉപയോഗിച്ചുള്ളതാണ്.

ചതച്ചു വച്ചിരിക്കുന്ന തേങ്ങ രണ്ടു പാത്രങ്ങളിലാക്കി മാറ്റാവുന്നതാണ് അതിനുശേഷം ഒന്നിലേക്ക് അല്പം മുളകുപൊടിയും മറ്റേതിലേക്ക് ഒരു പഴയ സ്ക്രബ്ബറും നമുക്ക് ഇട്ടുകൊടുക്കാം. നല്ല എരിവുള്ള മുളകുപൊടി വേണം ഇതിനായി എടുക്കുവാൻ. ഒരു ഗ്ലൗസ് ഉപയോഗിച്ച് മുളകുപൊടിയും തേങ്ങയും നന്നായി മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. സ്ക്രബർ കത്രിക ഉപയോഗിച്ച് എത്രയും ചെറുതാക്കാമോ അത്രയും ചെറുതായി വേണം തേങ്ങയിലേക്ക് അരിഞ്ഞിടാൻ. ഇനി ഇത് എവിടെ വെക്കണം എന്നും എലി എങ്ങനെയാണ് തുരത്തപ്പെടുന്നത് എന്നും അറിയാൻ വീഡിയോ കണ്ടു നോക്കൂ. To Get Ride Of Rats

You might also like