
ടിഷ്യൂ പേപ്പർ ദോശ കഴിച്ചിട്ടുണ്ടോ.!! ഇത്രയും സോഫ്റ്റ് ആയ ദോശ ആണെങ്കിൽ ഏതു നേരവും കഴിച്ചുകൊണ്ടേ ഇരിക്കും.!! | tissue paper dosha

tissue paper dosha : ടിഷ്യൂ പേപ്പർ ദോശ എന്ന് കേൾക്കുമ്പോൾ തന്നെ അതിന്റെ ഒരു മൃദുലത നിങ്ങൾക്ക് ഊഹിക്കാം, പക്ഷെ അത് നമ്മൾ തയ്യാറാക്കി കഴിക്കുമ്പോൾ മാത്രമേ ഇത്രയും സോഫ്റ്റ് ആയിരുന്നു എന്ന് മനസ്സിലാവുള്ളൂ, അത്രയും മൃദു ആയിട്ടുള്ള ഒരു ടിഷ്യുദോശ ആണ് തയ്യാറാക്കുന്നത്, വളരെ എളുപ്പമാണ് ഇതു തയ്യാറാക്കാൻ. ജീരകശാല അരിയാണ് ഇതിനായിട്ട് എടുക്കുന്നത്. ജീരകശാല അരി രണ്ടു മണിക്കൂർ കുതിരാനായിട്ട് വയ്ക്കുക, അതിനുശേഷം നന്നായി കഴുകി അരി
മാത്രമായിട്ട് മിക്സ് ലേക്ക് മാറ്റി ഒരു മുട്ടയും ചേർത്ത്, ഒരു കപ്പ് ചോറും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല ലൂസ് ആക്കി വേണം എടുക്കേണ്ടത്. മാവിൽ തരി ഒട്ടും പാടില്ല വേണമെങ്കിൽ ഒന്ന് അരിച്ചു എടുത്തതിനുശേഷം ഉപയോഗിക്കാം. മുട്ട ചേർക്കുന്നത് കൊണ്ട് തന്നെ ഇത് കൂടുതൽ സോഫ്റ്റ് ആണ് അതുകൂടാതെ പാനിൽ നിന്ന് ഇളകി

വരുമ്പോൾ ആ ഒരു പേപ്പറിന്റെ രൂപത്തിൽ മുട്ട സഹായിക്കും, മൃദുവായി കിട്ടാൻ സഹായിക്കുന്ന മറ്റൊന്നാണ് ചോറ് ചോറ് ചേർക്കുന്നത് കൊണ്ട് വളരെ സോഫ്റ്റ് ആയിട്ട് തന്നെയാണ് ലഭിക്കുന്നത്. ഉടൻതന്നെ ദോശ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് നമ്മുടെ ടിഷ്യു പേപ്പർ ദോശ, ഇതിനായി പുളിക്കേണ്ട ആവശ്യമോ, കാത്തിരിക്കേണ്ട ആവശ്യമോ, ഒന്നുമില്ല, പാൻ ചൂടാവുമ്പോൾ അതിലേക്ക് ലൂസ് ആയിട്ട് കലക്കിയ മാവ്ഒഴിച്ചുകൊടുക്കുക, ശേഷം ഒന്ന് ചുറ്റിച്ചതിനുശേഷം പേപ്പറിന്റെ
അത്രയും കട്ടിയിൽ ആയിരിക്കും ഈ ഒരു ദോശ ഇളക്കിയെടുക്കാൻ സാധിക്കുന്നത്, സാധാരണ ദോശ എത്രയൊക്കെ സോഫ്റ്റ് ആണെന്ന് പറഞ്ഞാലും ടിഷ്യൂ പേപ്പർ ദോശയെ പോലെ അരച്ച് ഉടൻ തന്നെ തയ്യാറാക്കാൻ സാധിക്കുന്നത് കൊണ്ട്ഇത്രയും സോഫ്റ്റ് ആയ മറ്റൊരു ദോശ ഇല്ല എന്ന് തന്നെ പറയേണ്ടിവരും. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Kannur kitchen