എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും ഈ മൂന്നു ഇലകൾ,ഞെട്ടിക്കുന്ന ഗുണങ്ങൾ ഉള്ള ഈ ഇലകൾ ഏതൊക്കെയെന്നു നോക്കാം..

എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും ഈ മൂന്നു ഇലകൾ,ഞെട്ടിക്കുന്ന ഗുണങ്ങൾ ഉള്ള ഈ ഇലകൾ ഏതൊക്കെയെന്നു നോക്കാം..നമ്മുടെ വീട്ടു മുറ്റത്തും ഉണ്ടാകുന്ന ചെടികളാണ് മുരിങ്ങ, ആര്യവേപ്പ്, തുളസി എന്നിവയെല്ലാം . ദിവസവും നാമിത്തിനെ നമ്മുടെ മുറ്റത്തു കാണുമ്പോൾ ഇവയുടെയെല്ലാം ഗുണങ്ങൾ അറിയണമെന്നില്ല. എല്ലാത്തിനും ഉള്ള മരുന്നുകൾ പ്രകൃതി തന്നെ നമുക്ക് തരുന്നുണ്ട്. നമുക്ക് ചുറ്റും കാണുന്ന ഓരോ ചെടിയും ഏതെങ്കിലും തരത്തിൽ നമുക്ക് ഉപകാരപ്പെടുന്നതായിരിക്കും.

പണ്ട് കാലങ്ങളിൽ നമ്മുടെ ഒട്ടു മിക്ക വീടുകളിലും കണ്ടിരുന്ന ഒരു വൃക്ഷമാണ് മുരിങ്ങ. കൊളസ്‌ട്രോൾ കുറയ്ക്കാൻ കഴിവുള്ള ഒന്നാണ് ഇവ. മുരിങ്ങയുടെ ഇലകൾ ജലാംശം, പ്രോട്ടീൻ, കൊഴുപ്പ്, അന്നജം, നാരുകൾ, കാൽസ്യം, ഫോസ്ഫറസ്, അയഡിൻ, ഇരുമ്പ്, ചെമ്പ്, കരോട്ടിൻ, അസ്‌കോർബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാൽ സമൃദ്ധമാണ്. മാത്രമല്ല മുരിങ്ങയില കണ്ണിനു നല്ലതാണ്. വേദനാ ശമനവും കൃമിഹരവും കൂടിയാണ്. ഇതിൻറെ പൂക്കളിൽ ധാരാളമായി പൊട്ടാസ്യവും കാൽസ്യവും അടങ്ങിയിട്ടുണ്ട്.

അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും കഴിവുള്ള ചെടിയാണ്‌ ആര്യവേപ്പ്‌. ഇതിൻറെ ഇലകളിൽ തട്ടി കടന്നു വരുന്ന കാറ്റ്‌ ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് നല്ലതാണ്. .ഇതിന് പുറമേ ഒരു മികച്ച ഔഷധം കൂടിയാണ് ആര്യവേപ്പ്. വേപ്പിൻറെ മൂക്കാത്ത കമ്പ്‌ ചതച്ചു പല്ലു തേയ്ക്കുന്നത്‌ പല്ലിൻറെ മാത്രമല്ല, മോണയുടെയും ആരോഗ്യത്തിന് നല്ലതാണ്.മുറിവുകളും വ്രണങ്ങളും കരിയാൻ ആര്യവേപ്പില വെന്ത വെള്ളം കൊണ്ടു കഴുകിയാൽ മതി.ചെറുതായി പൊള്ളലേറ്റ ഭാഗങ്ങളിൽ വേപ്പില അരച്ചിടുക. പൊള്ളൽ ഉണങ്ങും.വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച്‌ തണുപ്പിക്കുക.ഇതുകൊണ്ടു തല കഴുകി യാൽ മുടികൊഴിച്ചിൽ, താരൻ, പേൻ ഇവ ഇല്ലാതാകും.

ഇല മുതൽ വേരുവരെ വിവിധ രോഗങ്ങൾക്കുള്ള പ്രതിവിധികളുടെ കലവറയാണ് തുളസി. നല്ലൊരു വിഷഹാരിയാണ് തുളസി. തൊണ്ടവേദന, ചുമ, ഉദരരോഗങ്ങൾ, എന്നിവയ്ക്ക് മികച്ച മരുന്നുകൾ തുളസിയിൽ നിന്ന് ഉണ്ടാക്കുന്നുണ്ട്. ത്വക്‌രോഗങ്ങൾ, കൃമിശല്യം, ജ്വരം എന്നിവയ്ക്ക് മരുന്നായും തുളസിനീര് ഉപയോഗിക്കുന്നു. ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് തുളസിയില ഉണക്കിപ്പൊടിച്ചത് നസ്യം ചെയ്താൽ മതി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like