ചപ്പാത്തി ചുടുമ്പോൾ വീർത്തു വരാനും തേങ്ങാ മുറി കേടാകാതെ ഇരിക്കാനും ഇങ്ങനെ ചെയ്താൽ മതി.!! കിടിലൻ 10 കിച്ചൻ ടിപ്സ്.. | Tip To Make Perfect Chapathi

Tip To Make Perfect Chapathi : ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന പ്രഭാത ഭക്ഷണങ്ങളിൽ ഒന്ന് ചപ്പാത്തി തന്നെയാണ്. എന്നാൽ പലപ്പോഴും ചപ്പാത്തി ഉണ്ടാക്കി കഴിയുമ്പോൾ തന്നെ കനം കൂടുന്നു അല്ലെങ്കിൽ കട്ടി കൂടുന്നു എന്ന പരാതിയാണ് വീട്ടിലുള്ളവർ പറയുന്നത് എങ്കിൽ ഇനി അതിന് വിട പറയാം. വളരെ എളുപ്പത്തിൽ എങ്ങനെ ചപ്പാത്തിപൊങ്ങി വരുന്ന രീതിയിൽ തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്.

അതിനായി ചപ്പാത്തിക്ക് ആവശ്യമായ മാവ് ഒരു പാത്രത്തിലേക്ക് എടുക്കാം. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഒന്ന് ഇളക്കിയശേഷം കൈ നനയാൻ പാകത്തിനുള്ള ചെറു ചൂടു വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുത്ത് കുഴച്ചെടുക്കാം. ഏകദേശം ഒന്നു കുഴഞ്ഞു വരുമ്പോഴേക്കും ഇതിലേക്ക് ഒരു സ്പൂൺ ഓയിൽ ചേർത്തു കൊടുക്കാം. ഇത് നന്നായി ഒന്ന് കുഴച്ചശേഷം പരന്ന ഒരു സ്റ്റീൽ പാത്രത്തിലേക്ക്

Tip To Make Perfect Chapathi

വെച്ച് 5 മിനിറ്റോളം വീണ്ടും ഒന്ന് കുഴച്ചെടുക്കാം. അതിനുശേഷം 10 മിനിറ്റോളം ഇതൊന്നും മാറ്റിവെക്കാവുന്നതാണ്. ശേഷം ചപ്പാത്തിക്ക് ഉരുട്ടിയെടുക്കുന്ന പാകത്തിൽ മാവ് എടുത്ത് ചെറിയ ഒരു കുഴി കുഴിച്ച ശേഷം മുൻപ് എടുത്ത അതേ ഓയിൽ ഒരു സ്പൂൺ ഇതിലേക്ക് ഒഴിച്ചു കൊടുത്ത് അല്പം ഗോതമ്പുപൊടിയും ഇട്ട് വീഡിയോയിൽ കാണുന്നതുപോലെ മാവ് ഉരുട്ടിയെടുത്ത് ചപ്പാത്തി പലകയിൽ വച്ച്

പരത്തി എടുക്കാവുന്നതാണ്. അതിനുശേഷം ചൂടായ പാനിലിട്ട് ചുട്ടെടുക്കുമ്പോൾ തന്നെ ചപ്പാത്തി പൊങ്ങി വരുന്നതായി നമുക്ക് കാണാൻ കഴിയും. ഇതുപോലെയുള്ള കൂടുതൽ ടിപ്പുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണെന്ന് അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും. Tip To Make Perfect Chapathi credit : Vichus Vlogs

You might also like