കൈയിൽ കറയാകുമെന്ന് പേടിച്ച് ഇനി വാഴക്കൂമ്പ് കറിവെക്കാതിരിയ്‌ക്കേണ്ട.!! |Tip To Clean Banana Flower

Tip To Clean Banana Flower : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സുലഭമായി കണ്ടുവരുന്ന ഭക്ഷ്യ വസ്തുവാണ് വാഴക്കൂമ്പ്. വാഴപ്പഴത്തേക്കാൾ ആരോഗ്യഗുണങ്ങൾ വാഴക്കൂമ്പിനുണ്ട്. പോഷക ഗുണങ്ങളാൽ സമ്പന്നമായ വാഴക്കൂമ്പ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളും നിരവധിയാണ്. എന്നാൽ പലർക്കും ഇത് അരിയാനും വൃത്തിയാക്കാനും മടിയാണ്. വാഴപ്പൂ അരിയാൻ ഈ ഒരു ടെക്‌നിക് പ്രയോഗിച്ചു നോക്കൂ.

ഇനി കറയും കാണില്ല കയ്പ്പും പോയിക്കിട്ടും.വാഴക്കൂമ്പ് വൃത്തിയാക്കുന്നതിന് മുൻപായി കയ്യിൽ കറ പറ്റാതിരിക്കാൻ അൽപ്പം വെളിച്ചെണ്ണ കയ്യിൽ പുരട്ടിക്കൊടുക്കുക. അത് പോലെ തന്നെ അരിയാനുപയോഗിക്കുന്ന കത്തിയിലും വെളിച്ചെണ്ണ പുരട്ടി കൊടുക്കുക. ഏത്ത വാഴയുടെയും ഞാലിപ്പൂവന്റെയും കൂമ്പ് മാത്രമാണ് നമ്മൾ കറി വെക്കാനായി ഉപയോഗിക്കുന്നത്.

മറ്റുള്ളവയ്ക്ക് കയ്പ്പുരസം ഉള്ളത് കൊണ്ട് കറി വെക്കാൻ അനുയോജ്യമല്ല. ഇനി ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിൽ അൽപ്പം ഉപ്പ് ചേർത്ത് കലക്കിയെടുക്കണം. അറിഞ്ഞു വെക്കുന്ന വാഴക്കൂമ്പ് ഈ വെള്ളത്തിൽ ഇട്ടാൽ അതിന്റെ കളർ നഷ്ടമാവില്ല. ഇനി വാഴക്കൂമ്പിനുള്ളിലെ പൂവ് വൃത്തിയാക്കിയെടുക്കാനുള്ള ഒരു ടിപ്പ് ആണ് അതിന്റെ താഴ്ഭാഗത്തു നിന്നും

ഒരുമിച്ച് മുറിച്ചെടുക്കുക. പൂവ് ഓരോന്നായി കട്ട് ചെയ്തെടുക്കാൻ ഒരുപാട് സമയമെടുക്കും മറിച്ച് ഒരു ബണ്ടിൽ ആയി കട്ട് ചെയ്തെടുത്താൽ പൂവ് ഈസി ആയി ക്ലീൻ ചെയ്യാം. ഈ മുറിച്ചെടുത്ത പൂവിനുള്ളിൽ ചെറിയ നാരുകളുണ്ടാവും. അത് വൃത്തിയാക്കിയില്ലെങ്കിൽ കറിക്കൊരു കയ്പ്പ് രസമുണ്ടാവും. ഈ നാര് പുറത്തേക്കെടുക്കാൻ ആ പൂവിന്റെ അറ്റത്തിൽ കത്തി വച്ച് ഒന്ന് വലിച്ചാൽ മതിയാവും.വാഴക്കൂമ്പ് എളുപ്പത്തിൽ എങ്ങനെ വൃത്തിയാക്കാം എന്നറിയാൻ വീഡിയോ കാണുക. Tip To Clean Banana Flower

You might also like