വെറും രണ്ട് സാധനങ്ങൾ മതി തുളസി സോപ്പ് വീട്ടിൽ ഉണ്ടാക്കാം

എല്ലാ വീട്ടുമുറ്റത്തും പണ്ടുമുതലേ നമ്മുടെ പൂർവികർ വെച്ച് പിടിപ്പിച്ചിട്ടുള്ള ഒരു ഔഷധ സസ്യമാണ് തുളസി. ഒട്ടേറെ ആരോഗ്യപരമായ ധാരാളം ഗുണങ്ങളും ഇതിനുണ്ട്. ഇന്നത്തെ തലമുറ ആരോഗ്യം എന്നതുപോലെ സൗന്ദര്യത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നവരാണ്. തുളസിക്ക് സൗന്ദര്യത്തിൽ വളരെ വലിയ ഒരു പങ്കുതന്നെയുണ്ട്. നല്ല പോലെ അരച്ച തുളസി മുഖത്ത് തേച്ചു പിടിപ്പിക്കുന്നത് നിറം വർദ്ധിക്കുന്നതിനും ചെറുപ്പം നിലനിർത്തുന്നതിനും

സഹായിക്കുന്നു. എന്നാൽ എന്നും ഇത്‌ അരച്ചിടുക അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അതിനു ഒരു എളുപ്പം ഉള്ള വഴിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. തുളസി സോപ്പ് ആക്കി തയാറാക്കുക എന്നതാണ് ഇതിനുള്ള വഴി. അതിനായി ആവശ്യത്തിന് വേണ്ട തുളസി പൊട്ടിച്ച് നല്ല വൃത്തിയായി കഴുകി മിക്സിയിൽ അരച്ചെടുക്കാം. വെള്ളം ചേർക്കാതെയാണ് നമ്മൾ ഇത് അരച്ചിടുക്കേണ്ടത് എന്ന് പ്രതേകം ശ്രദ്ധിക്കണം. അതിനുശേഷം മാർക്കറ്റിൽ നിന്നും

ലഭിക്കുന്ന സോപ്പ് ബേസ് ഡബിൾ ബോയിലിംഗ് രീതി ഉപയോഗിച്ച് നന്നായി അലിയിച്ചെടുക്കാം. നമ്മൾ എടുത്തിരിക്കുന്ന തുളസിയുടെ അളവ് അനുസരിച്ചാണ് ബേസ് എടുക്കേണ്ടത്. ഇങ്ങനെ തയാറാക്കി വെച്ചിരിക്കുന്ന ബേസിലേക്ക് അരിച്ചു വെച്ചിരിക്കുന്ന തുളസിയുടെ നീര് ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കാം. ശേഷം ആവശ്യം വേണ്ട സോപ്പ് ഷേപ്പിലേക്ക് ഒഴുച്ചു വെച്ച് നന്നായി സെറ്റ് ചെയ്തു വരുന്നവരെ വെയിറ്റ് ചെയ്യാം. ചര്‍മ്മത്തിന് നിറം നല്കുന്നതിനുപരി

ചർമ്മത്തിന് തിളക്കം ലഭിക്കാനും നിറം വർധിപ്പിക്കാനും ഉള്ള ഒരു പ്രകൃതി ദത്തമായ ഒന്നാണ് തുളസി. തുളസി നീര് മുഖക്കുരു മാറാനും മുഖത്തെ ചുളിവുകൾ മാറ്റാനും സഹായിക്കുന്ന ഒന്ന് തന്നെയാണ്. അകാല വാര്‍ദ്ധക്യം കൊണ്ടുണ്ടാകുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കാണാനും തുളസിക്ക് കഴിവുണ്ട്. തുളസി നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണാനും ലൈക്ക് ചെയ്യാനും vijaya media എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ഇനേബിൾ ചെയ്യാനും മറക്കല്ലേ.

You might also like