അഹാനയ്ക്കിത് സന്തോഷത്തിന്റെ നിമിഷം; തോന്നലിനൊപ്പം വൈറലായി നൂറിന്റെ പണിയും

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരകുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റേത്. ഒരു വീട്ടിൽ എല്ലാവർക്കും സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉള്ളവരും സജീവസാന്നിധ്യം ഉള്ളവരും ആണ്. അതുകൊണ്ടുതന്നെ താരത്തിന്റെ വീട്ടിൽ നടക്കുന്ന വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ അറിയാറുണ്ട്.മക്കളുടെ വീഡിയോകളിൽ പലപ്പോഴും കൃഷ്ണകുമാറും പ്രത്യക്ഷപ്പെടാറുണ്ട്.

റീൽസിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയും മറ്റും കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും സൈബർ ഇടങ്ങളിൽ സജീവമാണ്. അതിൽ മൂത്ത മകൾ അഹാന കൃഷ്ണൻ അച്ഛൻറെ പാത പിന്തുടർന്ന് നേരത്തെ തന്നെ സിനിമാ ലോകത്തേക്ക് കടന്നു വന്നിരുന്നു. ടോവിനോയ്ക്ക് ഒപ്പമുള്ള താരത്തിന്റെ ലൂക്ക എന്ന ചിത്രം മലയാളികൾ പ്രത്യേകിച്ച് യുവാക്കൾ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്.

അഭിനേത്രി എന്നതിലുപരി ഒരു ഡയറക്ടർ എന്ന നിലയിലും തിളങ്ങാൻ തനിക്ക് വളരെയധികം ആഗ്രഹമുണ്ട് എന്ന് ഇതിനോടകം താരം വ്യക്തമാക്കിയ കാര്യമാണ്. അച്ഛൻ കൃഷ്ണകുമാറിനെ നായകനാക്കി ഒരു ഷോർട്ട് ഫിലിം നിർമ്മിച്ച് ഡയറക്ഷനിൽ ഉള്ള തൻറെ അതീവതാൽപര്യം താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തോന്നൽ എന്ന താരത്തിന്റെ ഏറ്റവും പുതിയ മ്യൂസിക്കൽ വീഡിയോ യൂട്യൂബിലൂടെ പുറത്തുവന്നിരിക്കുകയാണ്.

നാല് മണിക്കൂറിൽ മൂന്ന് ലക്ഷത്തിൽഅധികം വ്യുവേഴ്സ് ആണ് തോന്നലിന് ഇപ്പോൾ കാണികളായി ഉള്ളത്. ഈ സാഹചര്യത്തിൽ അഹാനയുടെ അമ്മയും മലയാളത്തിലെ പ്രശസ്ത നടി നൂറിൻ ഷെരീഫും കൂടി ചേർന്ന് ഒരുക്കിയ പണിയാണ് സൈബർ ഇടങ്ങളിൽ ചർച്ചാവിഷയമാകുന്നത്. ഷൂട്ടിങ്ങിനിടയിൽ ഉള്ള അഹാനയുടെ വർത്തമാനം ഒക്കെ കോർത്തിണക്കി 30 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയാണ് നൂറിൻ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. നൂറിന് കൂട്ടായി അഹാനയുടെ അമ്മയും ഒപ്പം തന്നെയുണ്ട്. എന്തുതന്നെയായാലും തോന്നലിനൊപ്പം തന്നെ നൂറിന്റെ പണിയും സൈബർ ഇടങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

You might also like