
തേങ്ങാ ചിരകാൻ ഇനി എന്തെളുപ്പം.!! അടുക്കള പണി എളുപ്പമാക്കാൻ 5 കിടിലൻ ടിപ്പുകളും 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.
ദിവസം പാചകത്തിനായി ഒരു മുറി തേങ്ങയെങ്കിലും ഉപയോഗിക്കാത്ത വീട്ടമ്മമാർ ചുരുക്കമാകും. എന്നാൽ തേങ്ങ ചിരകിയെടുക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ്. ചിരവയില്ലാത്തവർക്കും ചിരകാൻ അറിയാത്തവർക്കും തുടക്കകാർക്കും ഉപയോഗപ്രദമാകുന്ന ഒരു കിടിലൻ ടിപ്പ്. അതിനായി തേങ്ങ ഉടച്ചെടുക്കാം. വെള്ളത്തിലിട്ട് ഒന്ന് നനച്ചെടുത്ത ശേഷം അൽപ്പ നേരം ഫ്രിഡ്ജിൽ വെക്കാം.
ഒരു മണിക്കൂറിനു ശേഷം പുറത്തെടുക്കാം. തണവ് മാറാനായി അൽപ്പനേരം വെള്ളത്തിലേക്കിടാം. ശേഷം ഒരു കത്തിയുപയോഗിചാൽ എളുപ്പം ചിരട്ടയിൽ നിന്നും വേർപെട്ടു കിട്ടും.ശേഷം എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കൂടാതെ വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്ന 5 അടിപൊളി അടുക്കള നുറുങ്ങുകളും.കണ്ടു നോക്കൂ.. സഹായകമാകും.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ansi’s Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.