തരിക്കഞ്ഞി ഇത്പോലെ ഉണ്ടാക്കിയാൽ പാൽ പായസം മാറി നിൽക്കും.!! അടിപൊളി രുചിയിൽ മലബാർ തരിക്കഞ്ഞി.. | Thari Kanji Ifthar Special Recipe

Thari Kanji Ifthar Special Recipe : നോമ്പുതുറ വിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് തരിക്കഞ്ഞി. മിക്ക വീടുകളിലും തരിക്കഞ്ഞി ഉണ്ടാക്കാറുണ്ടെങ്കിലും മലബാർ സ്റ്റൈലിൽ വളരെ എളുപ്പത്തിൽ തരിക്കഞ്ഞി എങ്ങനെയുണ്ടാക്കാം എന്ന് വിശദമായി മനസ്സിലാക്കാം.തരി കഞ്ഞി തയ്യാറാക്കാനായി ആദ്യം ചെയ്യേണ്ടത് ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അല്പം നെയ്യൊഴിച്ച് നാല് ടീസ്പൂൺ അളവിൽ റവ ഇട്ട് കൊടുക്കുക.ചെറിയ ഫ്ലയ്മിൽ റവ 2

മിനിറ്റ് ചൂടാക്കി എടുക്കുകയാണ് വേണ്ടത്.റവ നല്ല രീതിയിൽ റോസ്‌റ്റ് ആയില്ല എങ്കിൽ തരിക്കഞ്ഞി ഉണ്ടാക്കുമ്പോൾ കട്ടി കൂടി പോകാനുള്ള സാധ്യതയുണ്ട്.അതിന് ശേഷം 2 കപ്പ് തേങ്ങയുടെ രണ്ടാം പാൽ ഒരു പാനിലോട്ട് ഒഴിച്ച് ചൂടാക്കാനായി വക്കാവുന്നതാണ്.പാൽ ഒന്ന് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് 2 ഏലക്കായ പൊട്ടിച്ച് ഇട്ട് കൊടുക്കാവുന്നതാണ്. ഈയൊരു സമയത്ത് തന്നെ റോസ്റ്റ് ചെയ്ത് വെച്ച റവ കൂടി ചേർത്ത് കൊടുക്കണം.

ഇത് വീണ്ടും ഒരു രണ്ട് മിനിറ്റ് കൂടി തിളപ്പിക്കാനായി വെക്കണം.ഈ ഒരു സമയത്ത് റവ ലൂസായി ഇരിക്കുന്നു എന്ന് കരുതി കൂടുതൽ റവ ഇട്ടു കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം ഈയൊരു മിശ്രിതത്തിലേക്ക് രണ്ട് ടീസ്പൂൺ റോസ്റ്റ് ചെയ്ത സേമിയ കൂടി ചേർത്തു കൊടുക്കാവുന്നതാണ്.റവയുടെയും സേമിയയുടെയും അളവ് കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനു ശേഷം മധുരത്തിനായി 3 ടീസ്പൂൺ പഞ്ചസാര കൂടി അതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.ഇതൊന്ന് തിളച്ച് തുടങ്ങുമ്പോൾ ഒരു കപ്പ് രണ്ടാം പാൽ കൂടി പാനിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനുശേഷം പാൻ ഓഫ് ചെയ്തു മാറ്റി വയ്ക്കാവുന്നതാണ്.

തരിക്കഞ്ഞി ഗാർണിഷ് ചെയ്യാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ അല്പം നെയ്യ് ഒഴിച്ച് ചൂടായി തുടങ്ങുമ്പോൾ ചെറിയ ഉള്ളി രണ്ടോ മൂന്നോ ചെറുതായി അരിഞ്ഞെടുത്തത്, അല്പം കിസ്മിസ്, ക്യാശ്യൂ എന്നിവ കൂടി വറുത്ത് സേർവ് ചെയ്യുമ്പോൾ മുകളിൽ ഇട്ടു കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല അടിപൊളി മലബാർ സ്റ്റൈൽ തരിക്കഞ്ഞി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like