തരുണി നീ എൻ പൊന്നിൻകുടം…ചിരിച്ചും കളിച്ചും മുത്തശ്ശിയും പേരക്കുട്ടിയും… വീഡിയോ പങ്കുവെച്ച് സൗഭാഗ്യ ഏറ്റെടുത്ത് ആരാധകരും

മലയാളികൾക്ക് ഏറെ പരിചയമുള്ള മുഖം ആണ് താരാ കല്യാൺ. അഭിനേത്രി നർത്തകിയുമായ താരാകല്യാൺ അഭിനയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യമാണ്. ഇപ്പോഴിതാ താരം തൻ്റെ പേരക്കുട്ടിയെ കളിപ്പിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നർത്തകിയായ മകൾ സൗഭാഗ്യ വെങ്കിടെഷ് ആണ് അമ്മൂമ്മയും കൊച്ചു മകളും തമ്മിലുള്ള രസകരമായ വീഡിയോ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ

പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മീഡിയ സെലിബ്രിറ്റികളായ സൗഭാഗ്യക്കും അർജുനും ഒരു പെൺകുഞ്ഞ് പിറന്നത്. സുദർശന എന്ന പേര് നൽകിയിരിക്കുന്ന കുഞ്ഞിൻ്റെ ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. തരുണി പൊന്നിൻകുടം എന്ന അടിക്കുറിപ്പോടെ കുഞ്ഞിനെ എടുത്തു നിൽക്കുന്ന ചിത്രം താരാ കല്യാൺ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ആരോ എല്ലാം ശ്രദ്ധിക്കുന്നു

എന്ന അടിക്കുറിപ്പോടെ സൗഭാഗ്യ കുഞ്ഞിനെ എടുത്തു കൊണ്ട് കളിപ്പിക്കുന്ന താരാ കല്യാണിന്റെ വീഡിയോ ഇൻസ്റ്റഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തത്. ഇതിനോടകം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുള്ളത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഒരു അമ്മയും അച്ഛനും കുഞ്ഞുമുള്ള രേഖാചിത്രം പോസ്റ്റ് ചെയ്താണ് താരാ കല്യാൺ മകൾ അമ്മയായ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ

പോലും നൃത്തം ചെയ്ത മകളുടെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ അമ്മയായ താരാ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു അമ്മ മകൾ ബന്ധത്തിന് അപ്പുറത്ത് അടുത്ത കൂട്ടുകാരാണ് ഇരുവരും. താരാ കല്യാണിന്റെ ശിഷ്യനാണ് സൗഭാഗ്യയുടെ ഭർത്താവായ അർജുൻ. പ്രണയ വിവാഹമായിരുന്നു. മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയാണ് സൗഭാഗ്യയും അർജുനും.

You might also like