കുഞ്ഞിപ്പെണ്ണിന് അമ്മൂമ്മയുടെ വക കുഞ്ഞുടുപ്പ്; കടും പച്ച നിറത്തിൽ ചുവന്ന റിബൺ വെച്ച അടിപൊളി സ്കർട്ട്

പ്രശസ്ത ടിക് ടോക് താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമാ സീരിയൽ താരമായ താരാ കല്യാണിൻ്റെ മകളും സുബ്ബലക്ഷ്മി അമ്മയുടെ ചെറു മകളുമാണ് സൗഭാഗ്യ. സൗഭാഗ്യയുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയാൻ പ്രേക്ഷകർക്ക് പ്രിയമാണ്. ഡാൻസറും ആക്ടറുമായ അർജ്ജുൻ സോമശേഖറാണ് സൗഭാഗ്യയുടെ ഭർത്താവ്. ഇരുവർക്കും ഈ അടുത്താണ് ഒരു മകൾ ജനിക്കുന്നത്. സുദർശന എന്നാണ് മകളുടെ പേര്. കുഞ്ഞ് ജനിച്ചതോടെ താര കുടുംബത്തിൻ്റെ

സോഷ്യൽ മീഡിയ പേജുകൾ എല്ലാം തന്നെ സുദർശന കയ്യടക്കിയിരിക്കുകയാണ്. സുദർശനയുടെ വിശേഷങ്ങളാണ് എല്ലാവരും പങ്ക് വെയ്ക്കുന്നത്. ഇപ്പോഴിതാ കുട്ടിയെ സംബന്ധിക്കുന്ന മറ്റൊരു സംഭവമാണ് വൈറൽ ആവുന്നത്. കുഞ്ഞിൻ്റെ അമ്മൂമ്മ താരാ കല്യാൺ സുദർശനയ്ക്ക് കുഞ്ഞുടുപ്പ് തയ്ച്ച് കൊടുക്കുന്ന വീഡിയോ ആണ് സൗഭാഗ്യ തൻ്റെ യൂ ടൂബ് വഴി പോസ്റ്റ് ചെയ്തത്. ഇരുവർക്കും തൈക്കാൻ അറിയില്ലെങ്കിലും സ്വന്തം കൈ കൊണ്ട് സുദർശനയ്ക്ക് ഒരു സമ്മാനം

കൊടുക്കാനാണ് ഡ്രസ്സ് തയ്ച്ചത്. കടും പച്ച നിറത്തിൽ ചുവന്ന റിബൺ വെച്ച സ്കേർട്ടാണ് സുദർശന കുട്ടിക്ക് അമ്മയും അമ്മൂമ്മയും ചേർന്ന് തയ്ച്ചത്. കഴിഞ്ഞ നവംബർ മുപ്പത്തിനാണ് അർജ്ജുൻ സോമ ശേഖറിനും സൗഭാഗ്യ വെങ്കിടേഷിനും സുദർശന എന്ന പെൺകുട്ടി ജനിക്കുന്നത്. ഗർഭ കാലം മുതൽ തന്നെ ഉള്ള എല്ലാ കാര്യങ്ങളും വിശേഷങ്ങളും സൗഭാഗ്യ ആരാധകരെ അറിയിക്കാറുണ്ട്. സൗഭാഗ്യയും അർജുനും ചേർന്നുള്ള ലേബർ റൂം ഡാൻസും ഇൻസ്റ്റഗ്രാമിൽ

വൈറൽ ആയിരുന്നു. കുഞ്ഞ് ജനിച്ചപ്പോഴും തങ്ങളുടെ സന്തോഷം പ്രേക്ഷകരുമായി പങ്ക് വെയ്ക്കാൻ താരങ്ങൾ മറന്നില്ല. അർജുനും സൗഭാഗ്യയും മാത്രമല്ല താരാ കല്യാണും സുദർശനയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ വഴി പങ്ക് വെക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരത്തിൻ്റെ മുത്തശ്ശി സുബ്ബലക്ഷ്മി കുഞ്ഞിന് താരാട്ട് പാട്ട് പാടി കൊടുക്കുന്നത് ശ്രദ്ധിക്കപ്പെട്ടതാണ്.

You might also like