താരാട്ട് പാട്ട് കേട്ട് ഉറങ്ങി സൗഭാഗ്യയുടെ കണ്മണി: പാടി ഉറക്കുന്നത് ആരെന്ന് കണ്ടോ?

ടിക് ടോക്ക് എന്ന വീഡിയോ മേക്കിംഗ് ആപ്പിലൂടെ പ്രശസ്തയായ ആളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്കിലൂടെയാണ് സൗഭാഗ്യയെ നമ്മുക്ക് പരിചയം എങ്കിലും താരത്തിൻ്റെ അമ്മയും അമ്മൂമ്മയും വളരെ മുന്നേ തന്നെ സിനിമാ സീരിയൽ രംഗത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സീരിയൽ സിനിമാ രംഗത്തെ നിറ സാനിദ്ധ്യമായ താരാ കല്യാണാണ് സൗഭാഗ്യയുടെ അമ്മ. അമ്മൂമ്മയും ചില്ലറകാരി അല്ല. കല്യാണ രാമൻ സിനിമ കണ്ട ആർക്കും

അതിലെ ഗൗരി മുത്തശ്ശിയെ മറക്കാൻ സാധിക്കില്ല. സിനിമാ രംഗത്തെ മിന്നും താരമായ സുബ്ബലക്ഷ്മിയാണ് സൗഭാഗ്യയുടെ മുത്തശ്ശി. മൂവരും ചേർന്നുള്ള പല ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ താര വീട്ടിലെ വിശേഷങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. സൗഭാഗ്യയുടെ വിവാഹം പോലും സ്വന്തം വീട്ടിലെ പോലെ കണ്ടാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഡാൻസറും നടനുമായ അർജ്ജുൻ സോമ സുന്ദറാണ് സൗഭാഗ്യ വെങ്കിടേഷിനെ

വിവാഹം ചെയ്തത്. ഈ അടുത്താണ് താര ദമ്പതികൾക്ക് ഒരു മകൾ ജനിച്ചത്. ലേബർ റൂം വിശേഷങ്ങൾ ഒക്കെ തന്നെ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴി ജനങ്ങൾക്ക് കാണിച്ച് കൊടുത്തതാണ്. ഇപ്പോഴിതാ ഇവരുടെ കുടുംബത്തിലെ മറ്റൊരു സന്തോഷ നിമിഷം സോഷ്യൽ മീഡിയ വഴി താരങ്ങൾ പങ്ക് വെച്ചിരിക്കുകയാണ്. സൗഭാഗ്യയുടെ മകൾക്ക് സുബ്ബലക്ഷ്മി അമ്മ താരാട്ട് പാടി കൊടുക്കുന്ന മധുരമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ

മീഡിയയിൽ വൈറൽ ആവുന്നത്. ലല്ലബി ബൈ ഗ്രേറ്റ് ഗ്രാൻഡ് മദർ എന്ന ക്യാപ്ഷനോട് കൂടി സൗഭാഗ്യയും താരാ കല്യാണും ഈ വീഡിയോ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്ക് വെച്ചിട്ടുണ്ട്. മുത്തശ്ശിയുടെ മധുരമുള്ള സ്വരം കേട്ട് സുഖമായി ഉറങ്ങുന്ന കുഞ്ഞിനെ ആണ് വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കുന്നത്.

You might also like